Bhoomidevi puspiniyaayi

ഭൂമിദേവി പുഷ്പിണിയായി
Year
Language

ഭൂമിദേവി പുഷ്പിണിയായി
കാമദേവനുത്സവമായി
ഉത്സവമായ് ഉത്സവമായ്
മദിരോത്സവമായ്.......

നെറ്റിയില്‍ മൃഗമദ തിലകമിട്ടു
മുറ്റം നിറയെ പൂവിട്ടു
തങ്കനൂപുരമിട്ടു താമരഞൊറിവെച്ചു
മംഗല്യപുടവഞൊറിഞ്ഞുടുത്തു
ദേവി ഞൊറിഞ്ഞുടുത്തു........
(ഭൂമിദേവി പുഷ്പിണിയായി..)

വെള്ളിത്തളികയും വാല്‍ക്കണ്ണാടിയും
വര്‍ണപുഷ്പാഭരണവുമായ്
വന്നൂ സന്ധ്യകളുര്‍വശിമേനക രംഭ തിലോത്തമമാര്‍

വണ്ടുകള്‍ വലം പിരി ശംഖുവിളിച്ചു
വണ്ണാത്തിക്കിളി കുരവയിട്ടൂ
മുത്തോലക്കുടക്കീഴില്‍ മുല്ലപ്പൂവമ്പുമായീ
ഉത്സവപ്പന്തലില്‍ മദനനെത്തി
സഖീ മദനനെത്തി....
(ഭൂമിദേവി പുഷ്പിണിയായി..)

bhūmidevi puṣpiṇiyāyi
kāmadevanutsavamāyi
utsavamāy utsavamāy
madirotsavamāy.......

nĕṭriyil mṛgamada tilagamiṭṭu
muṭraṁ niṟayĕ pūviṭṭu
taṅganūburamiṭṭu tāmarañŏṟivĕccu
maṁgalyabuḍavañŏṟiññuḍuttu
devi ñŏṟiññuḍuttu........
(bhūmidevi puṣpiṇiyāyi..)

vĕḽḽittaḽigayuṁ vālkkaṇṇāḍiyuṁ
varṇabuṣpābharaṇavumāy
vannū sandhyagaḽurvaśimenaga raṁbha tilottamamār

vaṇḍugaḽ valaṁ piri śaṁkhuviḽiccu
vaṇṇāttikkiḽi kuravayiṭṭū
muttolakkuḍakkīḻil mullappūvambumāyī
utsavappandalil madananĕtti
sakhī madananĕtti....
(bhūmidevi puṣpiṇiyāyi..)