ഭൂമിതന്‍ സംഗീതം നീ
മണ്ണിലും വിണ്ണിലും പൊന്‍ തുടിപ്പാട്ടുമായ് നീ
പൊല്‍ത്തരംഗങ്ങളായ് നൃത്തമാടുന്നിതാ
സൌവര്‍ണ്ണ നാദമായ്
സന്ധ്യതന്‍ വീണയില്‍
ചക്രവാളങ്ങളില്‍ കിളികളില്‍ പൂക്കളില്‍
നിറയും സംഗീതമായ് വരൂ
മേഘസംഗീതം തരൂ മണിമുകില്‍ കിളികളായ്
പൂവിനെ താരാട്ടുമീണം തരൂ
ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍
പുഷ്യരാഗങ്ങളാം ലിപികളില്‍
ദേവി നീയെഴുതും ഗീതങ്ങള്‍ പാടിത്തരൂ
നൂപുരതാളം തരൂ
തിരകളാല്‍ കരകളേ തഴുകുമുന്മാദ ഗീതം തരൂ
ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍