Bhoomibetra magalallo

ഭൂമിപെറ്റ മകളല്ലോ
Work
Year
Language

താതിന്തൈ താതിന്തൈ
തകതിന്ത തകതിന്തൈ

ഭൂമിപെറ്റമകളല്ലോ സീതപ്പെണ്ണ്
രാമന്റെ പെണ്ണല്ലോ സീതപ്പെണ്ണ്
രാവണന്റെ കോട്ടയിലെ പൊന്നശോകത്തോട്ടത്തില്‍
താമസിച്ചു തിരിച്ചുവന്ന ഗര്‍ഭിണിപ്പെണ്ണ്

തെയ്യാ ഹോ തെയ്യാ ഹോ തെയ്യാ
താനിന്നൈ താനിന്നൈ താനിന്നൈ

പട്ടാഭിഷേകത്തിന്നു മുന്പേ
കൊട്ടാരത്തില്‍ നിന്നവളെ നാടുകടത്തും
രാമന്‍ നാടുകടത്തും..
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ നുണച്ചിപ്പെണ്ണേ
അതു നീയെങ്ങനെ മനസ്സിലാക്കി കുറുമ്പിപ്പെണ്ണേ
പറയുന്നെല്ലാരും പറയുന്നെല്ലാരും
ഒരു രാക്ഷസന്റെ പൊന്മകന് നാടുവാഴാനുള്ളതല്ല
രാമന്റെ രാജ്യമെന്നു പറയുന്നെല്ലാരും
ഭൂമിപെറ്റ മകളല്ലോ........

തെയ്യാ ഹോ തെയ്യാ ഹോ തെയ്യാ
താനിന്നൈ താനിന്നൈ താനിന്നൈ

ഭൂമിക്കു ഭാരമായ് പെണ്ണ്
പാപത്തിന്‍ ചുമടുതാങ്ങും ജാനകിപ്പെണ്ണ് പാവം ജാനകിപ്പെണ്ണ്
നിര്‍ത്തു പെണ്ണേ നിര്‍ത്തു പെണ്ണേ
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ കൊതിച്ചിപ്പെണ്ണേ ഇനി
നിനക്കുവേണോ രഘുവരന്റെ പവിഴക്കൊട്ടാരം?
പറയുന്നെല്ലാരും പറയുന്നെല്ല്ലാരും ഇത്ര
നാണം കെട്ടൊരു ചക്രവര്‍ത്തി ഭാരതത്തിലിന്നുവരെ
നാടുവാണിട്ടില്ലെന്നു പറയുന്നെല്ലാരും
ഭൂമിപെറ്റ മകളലല്ലോ...........

tādindai tādindai
tagadinda tagadindai

bhūmibĕṭramagaḽallo sīdappĕṇṇ
rāmanṟĕ pĕṇṇallo sīdappĕṇṇ
rāvaṇanṟĕ koṭṭayilĕ pŏnnaśogattoṭṭattil
tāmasiccu tiriccuvanna garbhiṇippĕṇṇ

tĕyyā ho tĕyyā ho tĕyyā
tāninnai tāninnai tāninnai

paṭṭābhiṣegattinnu munpe
kŏṭṭārattil ninnavaḽĕ nāḍugaḍattuṁ
rāman nāḍugaḍattuṁ..
nirttubĕṇṇe nirttubĕṇṇe
nirttubĕṇṇe nirttubĕṇṇe nuṇaccippĕṇṇe
adu nīyĕṅṅanĕ manassilākki kuṟumbippĕṇṇe
paṟayunnĕllāruṁ paṟayunnĕllāruṁ
ŏru rākṣasanṟĕ pŏnmagan nāḍuvāḻānuḽḽadalla
rāmanṟĕ rājyamĕnnu paṟayunnĕllāruṁ
bhūmibĕṭra magaḽallo........

tĕyyā ho tĕyyā ho tĕyyā
tāninnai tāninnai tāninnai

bhūmikku bhāramāy pĕṇṇ
pābattin sumaḍudāṅṅuṁ jānagippĕṇṇ pāvaṁ jānagippĕṇṇ
nirttu pĕṇṇe nirttu pĕṇṇe
nirttubĕṇṇe nirttubĕṇṇe kŏdiccippĕṇṇe ini
ninakkuveṇo raghuvaranṟĕ paviḻakkŏṭṭāraṁ?
paṟayunnĕllāruṁ paṟayunnĕlllāruṁ itra
nāṇaṁ kĕṭṭŏru sakravartti bhāradattilinnuvarĕ
nāḍuvāṇiṭṭillĕnnu paṟayunnĕllāruṁ
bhūmibĕṭra magaḽalallo...........