Bhoomi poo soodum

ഭൂമി പൂ ചൂടും
Year
Language

ഭൂമി പൂചൂടും മധുമാധവം
മലര്‍ ബാണന്റെ തേരോത്സവം
കുളിരോട് കുളിര്‍പാകും നിന്നോര്‍മ്മകള്‍
മനസ്സില്‍ ചൊരിയും പ്രേമാമൃതം
ഭൂമി പൂചൂടും....

മുത്തങ്ങള്‍ കൈമാറവേ ഈ.. ചുണ്ടത്തു തേനൂറിയോ?
ഓ... അംഗങ്ങളൊന്നാകവേ ഉള്ളില്‍ സംഗങ്ങള്‍ കൊണ്ടാടിനാം
മോഹങ്ങളുല്ലാസമേകും സായൂജ്യ സാഫല്യമാകും
ദാഹത്തിന്‍ ഭൂപാളം നിന്നില്‍ ഏതോ മഞ്ജീരനാദങ്ങളെന്നില്‍
പെണ്ണേ വാ.......
ഭൂമി പൂചൂടും..........

ഞാന്‍ ചൈത്രകുസുമാഞ്ജലി നെഞ്ചില്‍ നീ ഹര്‍ഷ സ്വപ്നാവലി
ആ... നീ എയ്ത പൂവമ്പുകള്‍ എന്നില്‍ രോമാഞ്ച നീഹാരങ്ങള്‍
ഉന്മാദസംഗീതവേള ശൃംഗാരസല്ലാപ മേള
ഒന്നല്ല ഒരുകോടി സ്വര്‍ഗ്ഗം ദേവി ഒന്നിച്ചു നാം തീര്‍ക്കുമെന്നും
പൊന്നേ വാ...
ഭൂമി പൂചൂടും........
ലാലലാലാലാ... ലാലാലലാ..........

bhūmi pūsūḍuṁ madhumādhavaṁ
malar bāṇanṟĕ terotsavaṁ
kuḽiroṭ kuḽirbāguṁ ninnormmagaḽ
manassil sŏriyuṁ premāmṛtaṁ
bhūmi pūsūḍuṁ....

muttaṅṅaḽ kaimāṟave ī.. suṇḍattu tenūṟiyo?
o... aṁgaṅṅaḽŏnnāgave uḽḽil saṁgaṅṅaḽ kŏṇḍāḍināṁ
mohaṅṅaḽullāsameguṁ sāyūjya sāphalyamāguṁ
dāhattin bhūbāḽaṁ ninnil edo mañjīranādaṅṅaḽĕnnil
pĕṇṇe vā.......
bhūmi pūsūḍuṁ..........

ñān saitragusumāñjali nĕñjil nī harṣa svapnāvali
ā... nī ĕyda pūvambugaḽ ĕnnil romāñja nīhāraṅṅaḽ
unmādasaṁgīdaveḽa śṛṁgārasallāba meḽa
ŏnnalla ŏrugoḍi svarggaṁ devi ŏnniccu nāṁ tīrkkumĕnnuṁ
pŏnne vā...
bhūmi pūsūḍuṁ........
lālalālālā... lālālalā..........