Bhoologattil

ഭൂലോകത്തിൽ
Year
Language

ഭൂലോകത്തില്‍ പലപലനാട്
അതിശയമായൊരു നസ്രേത്ത് നാട്
പുണ്ണിയമുള്ളൊരു ദേശമതേ... ദേശമതേ
തകതകതൈതോം
ദാവീദിന്‍ തിരു ഗോത്രപ്പേര്‍
അവിടൊരു കന്നിപ്പെമ്പിളപേര്
കല്യാണത്തിന്‍ പരുവമായേ
ഭൂലോകത്തില്‍ ........

പെണ്‍പിള്ളക്കൊരാണ്‍തുണയെ കണ്ടെടുക്കും കാലമത്
നല്ലവടി കൊണ്ടുവരും ആണിനുള്ള ഭാഗ്യമത്
പൊന്നു വടികളും വെള്ളിവടികളും ഊന്നുവടികളും ഞാന്നു വടികളും
കല്യാണമത്സരത്തിലെത്തിടുന്നേ തകതകതൈതൈതോം
കേട്ടോരും കേട്ടപടി വന്നിടുന്നേ

മരപ്പണിക്കാരനാം ഔസേപ്പുമാപ്പിളയൊരു മുഴക്കോലുമായി വന്നേ
കോലൊന്നു തൊട്ടേ കോലുതളിര്‍ത്തേ
അതേലൊരു ലില്ലിപ്പൂ പൂത്തേ അതിയാന്‍ പെണ്ണിനെകെട്ടി
വീതുളികൊണ്ട് കീറിമുറിച്ചേ
ജീവിളികൊണ്ട് ചീകിമിനുക്കി
ആശാരിപ്പണി തീര്‍ത്തൌസേപ്പ് തനിയെ അന്തിയുറങ്ങി
എന്നിട്ടും കെട്ട്യോള്‍ ഗര്‍ഭിണിയായല്ലോ ഔസേപ്പ് ശങ്കിച്ചു നിന്നു
മേരിയുമായുള്ള ബന്ധം ഒഴിയാന്‍ അതിയാനുറപ്പിച്ച നേരം

മേരിനേ കൈക്കൊള്ളൂ ഓസേഫ്
മാലാഖ വന്നു ചൊല്ലി
ദൈവത്തിന്‍ ഗര്‍ഭമെന്ന് ഇവള്‍ ഇപ്പളും കന്യയെന്ന്
നേര്‍വഴി കാട്ടുവാന്‍ താന്താങ്ങള്‍ നാട്ടിലായ് പോകണമെന്നു വന്നു
തരികിടതകതൈ
ഔസേപ്പും മേരിയും ബെത്ലെമിലെത്തുവാന്‍
ഓരോരോ വഴി നടന്നു തരികിടതകതൈ

വീടായ വീടായ വീട് നിറഞ്ഞേ
ആരും കണ്ടത്കൊണ്ടുവലഞ്ഞേ
മേരിക്ക് പേറ്റുനോവായേ
ഒരു കാലിത്തൊഴുത്തില്‍ പിറന്നേ
ഉണ്ണിമിശിഹാ പിറന്നേ മേലെ മാലാഖമാരുമണഞ്ഞേ
ഇടയോരോടൊക്കെ പറഞ്ഞേ അവര്‍
ആട്ടവും പാട്ടും തുടങ്ങ്യേ

തൈതൈതൈതൈ തരികിട തരികിട
തിത്തോം തിത്തോം..............

bhūlogattil palabalanāṭ
adiśayamāyŏru nasrett nāṭ
puṇṇiyamuḽḽŏru deśamade... deśamade
tagadagadaidoṁ
dāvīdin diru gotrapper
aviḍŏru kannippĕmbiḽaber
kalyāṇattin paruvamāye
bhūlogattil ........

pĕṇbiḽḽakkŏrāṇduṇayĕ kaṇḍĕḍukkuṁ kālamat
nallavaḍi kŏṇḍuvaruṁ āṇinuḽḽa bhāgyamat
pŏnnu vaḍigaḽuṁ vĕḽḽivaḍigaḽuṁ ūnnuvaḍigaḽuṁ ñānnu vaḍigaḽuṁ
kalyāṇamatsarattilĕttiḍunne tagadagadaidaidoṁ
keṭṭoruṁ keṭṭabaḍi vanniḍunne

marappaṇikkāranāṁ auseppumāppiḽayŏru muḻakkolumāyi vanne
kolŏnnu tŏṭṭe koludaḽirtte
adelŏru lillippū pūtte adiyān pĕṇṇinĕgĕṭṭi
vīduḽigŏṇḍ kīṟimuṟicce
jīviḽigŏṇḍ sīgiminukki
āśārippaṇi tīrttaൌsepp taniyĕ andiyuṟaṅṅi
ĕnniṭṭuṁ kĕṭṭyoḽ garbhiṇiyāyallo ausepp śaṅgiccu ninnu
meriyumāyuḽḽa bandhaṁ ŏḻiyān adiyānuṟappicca neraṁ

merine kaikkŏḽḽū oseph
mālākha vannu sŏlli
daivattin garbhamĕnn ivaḽ ippaḽuṁ kanyayĕnn
nervaḻi kāṭṭuvān dāndāṅṅaḽ nāṭṭilāy pogaṇamĕnnu vannu
tarigiḍadagadai
auseppuṁ meriyuṁ bĕtlĕmilĕttuvān
ororo vaḻi naḍannu tarigiḍadagadai

vīḍāya vīḍāya vīṭ niṟaññe
āruṁ kaṇḍatkŏṇḍuvalaññe
merikk peṭrunovāye
ŏru kālittŏḻuttil piṟanne
uṇṇimiśihā piṟanne melĕ mālākhamārumaṇaññe
iḍayoroḍŏkkĕ paṟaññe avar
āṭṭavuṁ pāṭṭuṁ tuḍaṅṅye

taidaidaidai tarigiḍa tarigiḍa
tittoṁ tittoṁ..............