ഭഗവതിക്കാവില്‍ വെച്ചോ
അമ്പലക്കടവില്‍ വെച്ചോ
പാതിരാവില്‍ ഇന്നലെയൊരു
നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു
(ഭഗവതിക്കാവില്‍...)
വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
വെറ്റിലനൂറു തേച്ചൊരാതിരയല്ല
തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു
ദേവതയല്ലോ, അവളെന്‍ നവവധുവല്ലോ
അവളെന്‍ നവവധുവല്ലോ...
(ഭഗവതിക്കാവില്‍...)
പാലപ്പൂവുകള്‍ വിതറി, ഒരു
പനിനീര്‍ പൊയ്‌കയൊരുക്കി
രത്നക്കല്ലുകള്‍ കൊണ്ടു പതിച്ചൊരു
സ്വപ്‌നസൗധമൊരുക്കി, മനസ്സില്‍
പുഷ്‌പശയ്യയൊരുക്കി...
(ഭഗവതിക്കാവില്‍...)
തങ്കത്തളികകളില്ല വര്‍ണ്ണപ്പട്ടുകളില്ല
ആയിരമായിരമാശകള്‍ പൂക്കും
ഹൃദയം മാത്രം (ആയിരം)
അവള്‍ക്കായ് ഹൃദയം മാത്രം...
(ഭഗവതിക്കാവില്‍..)