Bhadradeebam

ഭദ്രദീപം
Year
Language

ഭദ്രദീപം കരിന്തിരി കത്തി
ഭഗ്നഭവനമിതില്‍ ഇരുളിഴഞ്ഞെത്തി
അര്‍ദ്ധനാരീശ്വരാ തിരുമിഴി തുറക്കൂ
തുറക്കൂ - തുറക്കൂ - തുറക്കൂ
അര്‍ദ്ധനാരീശ്വരാ തിരുമിഴി തുറക്കൂ
നിത്യവിരഹിണിയെ അനുഗ്രഹിക്കൂ -
അനുഗ്രഹിക്കൂ- അനുഗ്രഹിക്കൂ
ഭദ്രദീപം കരിന്തിരി കത്തീ

തൃച്ചേവടികളില്‍ അര്‍പ്പിച്ചു തൊഴുവാന്‍
തിരുമുല്‍ക്കാഴ്ച്ചകളില്ലാ-
ഈ മിഴിനീരില്‍ നനഞ്ഞു കുതിര്‍ന്നൊരു
കൂവളത്തിലയുമാ‍യ് നില്പൂ ഞാന്‍ -ആ - ആ
ഭദ്രദീപം കരിന്തിരി കത്തീ.

ത്രിഭുവനമാകേ തപസ്സു കൊണ്ടുണര്‍ത്താന്‍
ഹിമഗിരിനന്ദിനിയല്ലാ- ഞാനൊരു
ഹിമഗിരിനന്ദിനിയല്ലാ
കാലത്തിന്‍ കാവേരി ഒഴുക്കില്‍ തുഴയുമൊ-
രാലംബഹീനയാം കണ്ണകി ഞാന്‍ ആ- ആ.. (ഭദ്രദീപം)

bhadradībaṁ karindiri katti
bhagnabhavanamidil iruḽiḻaññĕtti
arddhanārīśvarā tirumiḻi tuṟakkū
tuṟakkū - tuṟakkū - tuṟakkū
arddhanārīśvarā tirumiḻi tuṟakkū
nityavirahiṇiyĕ anugrahikkū -
anugrahikkū- anugrahikkū
bhadradībaṁ karindiri kattī

tṛccevaḍigaḽil arppiccu tŏḻuvān
tirumulkkāḻscagaḽillā-
ī miḻinīril nanaññu kudirnnŏru
kūvaḽattilayumāy nilbū ñān -ā - ā
bhadradībaṁ karindiri kattī.

tribhuvanamāge tabassu kŏṇḍuṇarttān
himagirinandiniyallā- ñānŏru
himagirinandiniyallā
kālattin kāveri ŏḻukkil tuḻayumŏ-
rālaṁbahīnayāṁ kaṇṇagi ñān ā- ā.. (bhadradībaṁ)