ഭാരതത്തിന്‍ പൊന്‍വിളക്കാം
ഭാരതത്തിന്‍ പൊന്‍വിളക്കാം കേരളമേദിനീ ദേവി
ചാരുതരഗുണാരാമ രാജിതയല്ലോ
ശ്രീവിലാസമനോജ്ഞമാം ഈവിശിഷ്ടമഹീതലം
ഭൂവിലാര്‍ക്കും കണ്‍കുളിര്‍ക്കും ഭാസുരഭാഗ്യം
പച്ചനീരാളപ്പുതപ്പില്‍ സ്വച്ഛത കലര്‍ന്നുപല
മെച്ചമേറും മാലകളാം തരുനിരയും
വെണ്മയേറും നദികളും പൊന്‍ കസവാം ചാലുകളും
ഉണ്മയേറും വിശാലമാം കാനനങ്ങളും
മോഹന വസന്തോത്സവം ഘോഷിക്കും പൂവാടികളും
ലോലനിസ്വനപേലവമാം പൂങ്കിളികളും
കല്പക പാദപമേകും പൊന്‍കുടമാം തേങ്ങകളും
അത്ഭുതപ്പൊന്മണികളാം നെന്മണികളും
മറ്റു ധാന്യസമൃദ്ധിയും മുറ്റിടുന്ന പ്രകീര്‍ത്തിയും
ഒത്തിണങ്ങി വിളയാടും ഭാസുരദേശം
സുകുമാര കലകളാം സംഗീതസാഹിത്യങ്ങളില്‍
സകല വൈഭവമേറും മഹാത്മാക്കളും
അയിത്തസംഹാരം ചെയ്തു ക്ഷേത്രപ്രവേശനമേകി
പവിത്രയായ്ത്തീര്‍ന്ന വഞ്ചീ ഭൂപനായിടും
ശാശ്വതസൂര്യനാകുന്ന പൊന്നുതിരുമേനിതന്റെ
ഭാസുര പരികീര്‍ത്തി ചേര്‍ന്നും ജയിപ്പൂ നീണാള്‍
bhāradattin pŏnviḽakkāṁ keraḽamedinī devi
sārudaraguṇārāma rājidayallo
śrīvilāsamanojñamāṁ īviśiṣṭamahīdalaṁ
bhūvilārkkuṁ kaṇkuḽirkkuṁ bhāsurabhāgyaṁ
paccanīrāḽappudappil svacchada kalarnnubala
mĕccameṟuṁ mālagaḽāṁ tarunirayuṁ
vĕṇmayeṟuṁ nadigaḽuṁ pŏn kasavāṁ sālugaḽuṁ
uṇmayeṟuṁ viśālamāṁ kānanaṅṅaḽuṁ
mohana vasandotsavaṁ ghoṣikkuṁ pūvāḍigaḽuṁ
lolanisvanabelavamāṁ pūṅgiḽigaḽuṁ
kalbaga pādabameguṁ pŏnkuḍamāṁ teṅṅagaḽuṁ
atbhudappŏnmaṇigaḽāṁ nĕnmaṇigaḽuṁ
maṭru dhānyasamṛddhiyuṁ muṭriḍunna pragīrttiyuṁ
ŏttiṇaṅṅi viḽayāḍuṁ bhāsuradeśaṁ
sugumāra kalagaḽāṁ saṁgīdasāhityaṅṅaḽil
sagala vaibhavameṟuṁ mahātmākkaḽuṁ
ayittasaṁhāraṁ sĕydu kṣetrapraveśanamegi
pavitrayāyttīrnna vañjī bhūbanāyiḍuṁ
śāśvadasūryanāgunna pŏnnudirumenidanṟĕ
bhāsura parigīrtti sernnuṁ jayippū nīṇāḽ