Bangaal kilakkan bangaal

ബംഗാൾ കിഴക്കൻ ബംഗാൾ
Year
Language

ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ
ബംഗാളില്‍ നിന്നൊരു ഗാനം
അങ്കപ്പറമ്പില്‍ വെച്ചെന്‍പ്രിയന്‍ പാടിയൊ-
രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍)

പത്മാനദിക്കരയില്‍ ഒരു
പടകുടീരത്തിനുള്ളില്‍
യുദ്ധം ചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ -
ആ ഗാനം എനിക്കെഴുതീ
കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍)

പമ്പാനദിക്കരയില്‍ ഒരു
പുതിയ മോഹത്തില്‍ മുങ്ങി
സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍
അവനെഴുതീ - ആ ഗാനം അവനെഴുതീ
കാത്തിരിയ്ക്കും - കാത്തിരിയ്ക്കും ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍)

baṁgāḽ kiḻakkan baṁgāḽ ā
baṁgāḽil ninnŏru gānaṁ
aṅgappaṟambil vĕccĕnpriyan pāḍiyŏ-
rĕnnekkuṟiccuḽḽa gānaṁ (baṁgāḽ)

patmānadikkarayil ŏru
paḍaguḍīrattinuḽḽil
yuddhaṁ sĕydu jayiccevannavanĕnnikkĕḻudī -
ā gānaṁ ĕnikkĕḻudī
kāttirikkū kāttirikkū - ñān
kāttirikkunnū (baṁgāḽ)

pambānadikkarayil ŏru
pudiya mohattil muṅṅi
svapnaṁ kaṇḍu kŏdicce ninnu ñān
avanĕḻudī - ā gānaṁ avanĕḻudī
kāttiriykkuṁ - kāttiriykkuṁ ñān
kāttirikkunnū (baṁgāḽ)