Baliyallaa

ബലിയല്ലാ
Work
Year
Language

ബലിയല്ലാ എനിക്കു വേണ്ടത്‌ ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ കരുണയാണല്ലോ

എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍
വെള്ളം തന്നില്ലാ
അന്നു വിശന്നു തളര്‍ന്നപ്പോള്‍
അപ്പം തന്നില്ല നിങ്ങള്‍
അപ്പം തന്നില്ലാ
(ബലിയല്ലാ.....)
നഗ്നനായ് ഞാന്‍ വന്നപ്പോള്‍
ഉടുതുണി തന്നില്ലാ
എനിക്കൊരിത്തിരി തല ചായ്ക്കാന്‍
ഇടവും തന്നില്ലാ നിങ്ങള്‍
ഇടവും തന്നില്ലാ

കപടഭക്തരേ പരീശ്യരേ
നിങ്ങള്‍ക്കുമുൻപേ
സ്വർഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും

baliyallā ĕnikku veṇḍat‌ baliyallā
kāsayenduṁ kaigaḽil veṇḍat
karuṇayāṇallo karuṇayāṇallo

ĕnikku dāhiccappoḽ niṅṅaḽ
vĕḽḽaṁ tannillā
annu viśannu taḽarnnappoḽ
appaṁ tannilla niṅṅaḽ
appaṁ tannillā
(baliyallā.....)
nagnanāy ñān vannappoḽ
uḍuduṇi tannillā
ĕnikkŏrittiri tala sāykkān
iḍavuṁ tannillā niṅṅaḽ
iḍavuṁ tannillā

kabaḍabhaktare parīśyare
niṅṅaḽkkumunpe
svarggattilĕttuṁ
suṅgakkāruṁ veśyagaḽuṁ