Bahubahu sukhamaam

ബഹുബഹു സുഖമാം
Work
Year
Language

ബഹുബഹുസുഖമാം പരദേശം അതു
ബര്‍മ്മയെന്നുള്ളൊരു ദേശം
വാക്കിലും നേര്‍ക്കില്ലൊരു ലേശം സഖി
ബ്രഹ്മലോകം വെരിമോശം

പാര്‍ക്കും ബീച്ചും പലതും കണ്ടു
പല ന്യൂ മോഡല്‍ വീടുകളുണ്ട്
വീട്ടില്‍ നിന്നൊരു വീട്ടില്‍ പോകാന്‍
വീടുകള്‍ തോറുമൊരേറോപ്ലേനും
കടലുണ്ട് മലയുണ്ട് കായലുണ്ട് അവിടെ
കരളിന്റെ കാമ്പുനുള്ളും കള്ളികളുണ്ട്
കൊച്ചു കള്ളികളുണ്ട്

ബ്യൂട്ടിയുള്ളൊരു താരങ്ങള്‍ സഖി
വീട്ടിലെ സംസാരങ്ങള്‍
ബ്യൂട്ടി നോക്കാന്‍ ലേഡീസ് അവരുടെ
കുട്ടിയെ നോക്കാന്‍ ജന്റില്‍മാന്‍

പാടം പൂട്ടാന്‍ സിംഹം കടുവാ
പൈസ കായ്ക്കാന്‍ പലമരമുണ്ട്
ആടുകള്‍ കോഴികള്‍ താനേ റോസ്റ്റായ്
അന്നന്നെത്തും ഡിന്നറു ടേസ്റ്റായ്
ചുണയുള്ള സുന്ദരിമാര്‍ നടത്തമുണ്ട് പൊന്നെ
ചുരുക്കത്തില്‍ ചുറ്റിക്കാണാന്‍ പലതുമുണ്ട്

എന്‍‌ജിനില്ലാത്തീവണ്ടി അവിടെന്തിനുമില്ലാ ഗാരണ്ടി
കാറ്റിലോടും ട്രാമര്‍ ബസ്സുകള്‍ കരകളിലോടും സ്റ്റീമര്‍
ബഹുബഹു സുഖമാം.........

bahubahusukhamāṁ paradeśaṁ adu
barmmayĕnnuḽḽŏru deśaṁ
vākkiluṁ nerkkillŏru leśaṁ sakhi
brahmalogaṁ vĕrimośaṁ

pārkkuṁ bīccuṁ paladuṁ kaṇḍu
pala nyū moḍal vīḍugaḽuṇḍ
vīṭṭil ninnŏru vīṭṭil pogān
vīḍugaḽ toṟumŏreṟoplenuṁ
kaḍaluṇḍ malayuṇḍ kāyaluṇḍ aviḍĕ
karaḽinṟĕ kāmbunuḽḽuṁ kaḽḽigaḽuṇḍ
kŏccu kaḽḽigaḽuṇḍ

byūṭṭiyuḽḽŏru tāraṅṅaḽ sakhi
vīṭṭilĕ saṁsāraṅṅaḽ
byūṭṭi nokkān leḍīs avaruḍĕ
kuṭṭiyĕ nokkān janṟilmān

pāḍaṁ pūṭṭān siṁhaṁ kaḍuvā
paisa kāykkān palamaramuṇḍ
āḍugaḽ koḻigaḽ tāne ṟosṭrāy
annannĕttuṁ ḍinnaṟu ṭesṭrāy
suṇayuḽḽa sundarimār naḍattamuṇḍ pŏnnĕ
surukkattil suṭrikkāṇān paladumuṇḍ

ĕn‌jinillāttīvaṇḍi aviḍĕndinumillā gāraṇḍi
kāṭriloḍuṁ ṭrāmar bassugaḽ karagaḽiloḍuṁ sṭrīmar
bahubahu sukhamāṁ.........