ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും
സ്തുതിയായിരിക്കട്ടെ.. എപ്പോഴും സ്തുതിയായിരിക്കട്ടേ
കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ
ഞങ്ങളേ കാത്തരുളീടേണമേ
കണ്ണീര്‍നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ
കൈനീട്ടി വാങ്ങേണമേ
ബാവായ്ക്കും പുത്രനും .....
ഉയരങ്ങളിലുള്ള കര്‍ത്താവേ കൂട്ടായിരിക്കേണമേ
ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
ഗദ്ഗദകണ്ഠരായ് പ്രാര്‍ഥിക്കും ഞങ്ങള്‍തന്‍
ദു:ഖങ്ങള്‍ തീര്‍ക്കേണമേ
ബാവായ്ക്കും പുത്രനും .......