Baalyagaalasakhi

ബാല്യകാലസഖി
Work
Year
Language

ബാല്യകാലസഖീ - സഖീ സഖീ
ബാല്യകാലസഖീ
ബാല്യകാലസഖീ - സഖീ സഖീ
ബാല്യകാലസഖീ
നീയെന്നിനിയെന്‍ പ്രേമകഥയിലെ
നായികയായ്ത്തീരും?(2)
ബാല്യകാലസഖീ - സഖീ
ബാല്യകാലസഖീ

പോയവസന്തങ്ങളോര്‍മ്മിച്ചു നില്‍ക്കുമീ-
ഏഴിലംപാലതന്‍ തണലില്‍
പണ്ടു നട്ട രാജമല്ലികള്‍
പത്തുവട്ടം പൂവിട്ടു പിന്നേ പത്തുവട്ടം പൂവിട്ടു
ബാല്യകാലസഖീ - സഖീ
ബാല്യകാലസഖീ

പുളിയിലക്കരയൊന്നര ചുറ്റി
പൂവാങ്കുരുന്നില ചൂടി
നിന്നെപ്പോലെ നാട്ടിന്‍പുറമൊരു
സുന്ദരിയായിരുന്നൂ- അന്നൊരു
സുന്ദരിയായായിരുന്നു

തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു
ദീപാരാധന തൊഴുതൂ - ഞാനെത്ര
ദീപാരാധന തൊഴുതു
അമ്പലനടയില്‍ എന്നിനി നമ്മള്‍
ദമ്പതിമാരായ് നില്‍ക്കും -നവ
ദമ്പതിമാരായ് നില്‍ക്കും
ബാല്യകാലസഖീ - സഖീ
ബാല്യകാലസഖീ

bālyagālasakhī - sakhī sakhī
bālyagālasakhī
bālyagālasakhī - sakhī sakhī
bālyagālasakhī
nīyĕnniniyĕn premagathayilĕ
nāyigayāyttīruṁ?(2)
bālyagālasakhī - sakhī
bālyagālasakhī

poyavasandaṅṅaḽormmiccu nilkkumī-
eḻilaṁpāladan daṇalil
paṇḍu naṭṭa rājamalligaḽ
pattuvaṭṭaṁ pūviṭṭu pinne pattuvaṭṭaṁ pūviṭṭu
bālyagālasakhī - sakhī
bālyagālasakhī

puḽiyilakkarayŏnnara suṭri
pūvāṅgurunnila sūḍi
ninnĕppolĕ nāṭṭinpuṟamŏru
sundariyāyirunnū- annŏru
sundariyāyāyirunnu

tiṅgaḽāḻsa nŏyambugaḽ noṭru
dībārādhana tŏḻudū - ñānĕtra
dībārādhana tŏḻudu
ambalanaḍayil ĕnnini nammaḽ
dambadimārāy nilkkuṁ -nava
dambadimārāy nilkkuṁ
bālyagālasakhī - sakhī
bālyagālasakhī