Ayyayyo ennarigilidaa

അയ്യയ്യോ എന്നരികിലിതാ
Work
Year
Language

ലലലാ.....ലലലാ...ലലലാ....ലാലാ.....
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി
ദേവാ......കരളിൽ പൂവുമായ്‌ നിൻ പുറകെ വന്നു ഞാൻ
പ്രിയനല്ലേ കനിയില്ലേ ഈറനിൽ മുങ്ങും നേരം
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി

ഒഴിഞ്ഞുപോകാൻ നോക്കേണ്ടെൻ വിരുന്നുകാരാ നീ
കഴിഞ്ഞു കൂടാൻ ഈ രാവിൽ വിരുന്നു പോരൂ നീ
(ഒഴിഞ്ഞുപോകാന്‍......)
ആശകൾ നൂറിതൾ നീർത്തും വേളയിൽ
ജീവനിൽ പൊന്നിഴ നെയ്ത സ്വപ്നവുമായ്‌
(ആശകള്‍......)
വരുന്നു നിൻ പള്ളിയിൽ എല്ലാം എല്ലാമെല്ലാമെന്നും നൽകാൻ
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി

തനിച്ചു പോകാൻ നോക്കേണ്ടെൻ മനസ്സുമായി നീ
കിടക്കുപായ വിരിയ്ക്കാലോ നിനക്കു വേണ്ടി ഞാൻ
അന്തിയിൽ കൂട്ടിനു പോരും നാളെ ഞാൻ
നെഞ്ചിലെ പൈങ്കിളി പാടും ഗാനവുമായ്‌
(അന്തിയില്‍....)
വിളമ്പി ഞാൻ നിൽക്കും എന്നും എന്നും നിന്റെ മുന്നിൽ
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
(അയ്യയ്യോ എന്നരികിലിതാ.....)

lalalā.....lalalā...lalalā....lālā.....
ayyayyo ĕnnarigilidā pūvamban pŏnkuḍasūḍi
devā......karaḽil pūvumāy‌ nin puṟagĕ vannu ñān
priyanalle kaniyille īṟanil muṅṅuṁ neraṁ
kuḽirugaḽ māṭrān vā nīyĕn kuḽiriluṟaṅṅān vā
ayyayyo ĕnnarigilidā pūvamban pŏnkuḍasūḍi

ŏḻiññubogān nokkeṇḍĕn virunnugārā nī
kaḻiññu kūḍān ī rāvil virunnu porū nī
(ŏḻiññubogān......)
āśagaḽ nūṟidaḽ nīrttuṁ veḽayil
jīvanil pŏnniḻa nĕyda svapnavumāy‌
(āśagaḽ......)
varunnu nin paḽḽiyil ĕllāṁ ĕllāmĕllāmĕnnuṁ nalgān
kuḽirugaḽ māṭrān vā nīyĕn kuḽiriluṟaṅṅān vā
ayyayyo ĕnnarigilidā pūvamban pŏnkuḍasūḍi

taniccu pogān nokkeṇḍĕn manassumāyi nī
kiḍakkubāya viriykkālo ninakku veṇḍi ñān
andiyil kūṭṭinu poruṁ nāḽĕ ñān
nĕñjilĕ paiṅgiḽi pāḍuṁ gānavumāy‌
(andiyil....)
viḽambi ñān nilkkuṁ ĕnnuṁ ĕnnuṁ ninṟĕ munnil
kuḽirugaḽ māṭrān vā nīyĕn kuḽiriluṟaṅṅān vā
(ayyayyo ĕnnarigilidā.....)