Ayyappanramma neyyappam suttu

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
Work
Year
Language

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു

ധന്യേ ലാവണ്യധന്യേ പൂക്കൂ നീയെന്നിലെന്നും
വാസന്തശ്രീവര്‍ണ്ണങ്ങളില്‍
മനോഹരീ മനോന്മണീ സുരഭി സുമുഖി അണയൂ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
വാണിയപ്പിള്ളേരു വലയെടുത്തിട്ടു
കൊല്ലപ്പിള്ളേര്‍ക്കു കൊതിപെട്ടു

ഗാനം സ്നേഹാര്‍ദ്രഗാനം പാടൂ അങ്ങെന്നിലെന്നും
രാഗാത്മകം താളങ്ങളില്‍
മദാംഗിതം മനോരഥം പ്രിയനേ പ്രിയനേ പറയൂ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു

ayyappanṟamma nĕyyappaṁ suṭṭu
kākkagŏttikkaḍaliliṭṭu
mukkuvappiḽḽeru muṅṅiyĕḍuttu
taṭṭāppiḽḽeru taṭṭiyĕḍuttu

dhanye lāvaṇyadhanye pūkkū nīyĕnnilĕnnuṁ
vāsandaśrīvarṇṇaṅṅaḽil
manoharī manonmaṇī surabhi sumukhi aṇayū

ayyappanṟamma nĕyyappaṁ suṭṭu
kākkagŏttikkaḍaliliṭṭu
vāṇiyappiḽḽeru valayĕḍuttiṭṭu
kŏllappiḽḽerkku kŏdibĕṭṭu

gānaṁ snehārdragānaṁ pāḍū aṅṅĕnnilĕnnuṁ
rāgātmagaṁ tāḽaṅṅaḽil
madāṁgidaṁ manorathaṁ priyane priyane paṟayū

ayyappanṟamma nĕyyappaṁ suṭṭu
kākkagŏttikkaḍaliliṭṭu
mukkuvappiḽḽeru muṅṅiyĕḍuttu
taṭṭāppiḽḽeru taṭṭiyĕḍuttu