Ayala poriccadundu karimeen varuttadundu

അയല പൊരിച്ചതുണ്ടു കരിമീൻ വറുത്തതുണ്ടു
Year
Language

അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്

അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
തുമ്പപ്പൂ നിറം ഉള്ള ചെറുമണിചോറും ഉണ്ട് (൨)
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (൨)
// അയലാ . . . .//

വെണ്ടയ്ക്കാ സാമ്പാറില് കൈപ്പയ്ക്കാ വെള്ളരിയ്ക്കാ (൨)
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിയ്ക്ക് പെരുങ്കായം (൨)
അവിയലില്‍ പടവലങ്ങ മൂക്കാത്ത മുരിങ്ങയ്ക്ക (൨)
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചൂനനേ (൨)
// അയലാ . . . .//
താന തനാനാ തനനന തനാനാ
തനനന താനനാ തനനനാ താനാനാ

മത്തങ്ങാ പച്ചടിയും കുമ്പളങ്ങ കിച്ചടിയും(൨)
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴ പുളിശ്ശേരി(൨)
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിയ്ക്കാന്‍ പുല്‍പ്പായ(൨)
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചൂനനേ (൨)
// അയലാ . . . .//
തനനന താനനാ തനനാ തനനനനാ (൨)

ayalā pŏriccaduṇḍ karimīn vaṟuttaduṇḍ
kŏḍaṁpuḽi iṭṭu vĕcca nalla sĕmmīn kaṟiyuṇḍ

ayalā pŏriccaduṇḍ karimīn vaṟuttaduṇḍ
kŏḍaṁpuḽi iṭṭu vĕcca nalla sĕmmīn kaṟiyuṇḍ
tumbappū niṟaṁ uḽḽa sĕṟumaṇisoṟuṁ uṇḍ (൨)
uppiliṭṭa māṅṅayuṇḍ uṇṇān vā maccunane (൨)
// ayalā . . . .//

vĕṇḍaykkā sāmbāṟil kaippaykkā vĕḽḽariykkā (൨)
maṇattāl kŏdi pĕrugān membŏḍiykk pĕruṅgāyaṁ (൨)
aviyalil paḍavalaṅṅa mūkkātta muriṅṅaykka (൨)
ūṇ kālamāyi uṇṇān vā maccūnane (൨)
// ayalā . . . .//
tāna tanānā tananana tanānā
tananana tānanā tanananā tānānā

mattaṅṅā paccaḍiyuṁ kumbaḽaṅṅa kiccaḍiyuṁ(൨)
ormmayil rusi vaḽarttuṁ māmbaḻa puḽiśśeri(൨)
kuḍiykkān sukkuvĕḽḽaṁ saḍaññiriykkān pulppāya(൨)
ucca tiriññallo uṇṇān vā maccūnane (൨)
// ayalā . . . .//
tananana tānanā tananā tananananā (൨)