അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും
അവിടത്തെ തിരുനാമം
സന്മനസ്സുള്ള മനുഷ്യര്‍ക്കും
ഭൂമിയില്‍ ഇനിമേല്‍ സമാധാനം
ദിവ്യനക്ഷത്രമുദിച്ചൂ... ആ....
ദീപപ്രഭോജ്വല ധാരയില്‍...ആ..
ഭൂലോകം കോരിത്തരിച്ചു...ആ...
സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു
സര്‍വേശപുത്രന്‍ ഈ മണ്ണിന്‍ മടിയില്‍
രാജാവിന്‍ രാജാവെഴുന്നെള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു
മലര്‍വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്തവിരിച്ചു ഇടയന്മാര്‍
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ
കന്യാമറിയത്തിന്‍ പുണ്യപുഷ്പം
കൈവല്യരൂപനായ് അവതരിച്ചൂ
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ
രാജാവിന്‍ രാജാവെഴുന്നെള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു
മലര്‍വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്തവിരിച്ചു ഇടയന്മാര്‍
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ