Attippalattin

അത്തിപ്പഴത്തിന്‍
Year
Language

അത്തിപ്പഴത്തിന്‍ ഇളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കോടപ്പന്‍റെ മുട്ടായി നല്‍കാം
അത്തിപ്പഴത്തിന്‍ ഇളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
കണ്ണാരു പൊത്തും കൈയ്യാരു കെട്ടും
മഴവെയിലുവരുമന്നു കുറുനരിക്കു കല്യാണം
ആരാണു പൂത്താലി കെട്ടാ‍ന്‍

അത്തിപ്പഴത്തിന്‍ ഇളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നിളനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ

മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇതുവരെയലഞ്ഞു ഇനിയുമതു വേണോ
ഇല്ലില്ലതില്ലില്ല മേലില്‍

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാങ്കുറുഞ്ഞി മിന്നാമിനുങ്ങി
മിഴിമയിലു നടമാടും ഇളമയുടെ പൂമാറില്‍
ഞാനെന്‍റെ പൂത്താലി ചാര്‍ത്തും
അത്തിപ്പഴത്തിന്‍ ഇളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ

സുമശരനൊരിളമനസു മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
അതു വന്നു കൊണ്ടെന്‍റെയുള്ളം മുറിഞ്ഞു
മുറിവുകളിലേതോ കരസുഖമറിഞ്ഞു
ആ പൊന്‍കിനാവെന്നു പൂക്കും
(അത്തിപ്പഴത്തിന്‍)

attippaḻattin iḽaṁnīr surattuṁ
muttaṁ kŏdikkunna pūvĕn kaviḽppū
kaṭrakkiḍāṅṅaḽ piṇaṅṅādirunnāl
maṭṭikkoḍappanṟĕ muṭṭāyi nalgāṁ
attippaḻattin iḽaṁnīr surattuṁ
muttaṁ kŏdikkunna pūvĕn kaviḽppū
kaṇṇāru pŏttuṁ kaiyyāru kĕṭṭuṁ
maḻavĕyiluvarumannu kuṟunarikku kalyāṇaṁ
ārāṇu pūttāli kĕṭṭān

attippaḻattin iḽaṁnīr surattuṁ
muttaṁ kŏdikkunnu ñānĕnnumĕnnuṁ
attippaḻattinniḽanīr surattuṁ
muttaṁ kŏdikkunna pūvĕn kaviḽppū

madananirumiḻigaḽilĕ simiḻilŏḽiyumboḽ
avaniṭṭa nūlppālameṟunnu ñānuṁ
ŏriḍattumĕttātta sañjāriyāy ñān
iduvarĕyalaññu iniyumadu veṇo
illilladillilla melil

attippaḻattinniḽaṁnīr surattuṁ
muttaṁ kŏdikkunnu ñānĕnnumĕnnuṁ
kaṇṇāṅguṟuññi minnāminuṅṅi
miḻimayilu naḍamāḍuṁ iḽamayuḍĕ pūmāṟil
ñānĕnṟĕ pūttāli sārttuṁ
attippaḻattin iḽaṁnīr surattuṁ
muttaṁ kŏdikkunna pūvĕn kaviḽppū

sumaśaranŏriḽamanasu malaridaḽilākki
maṇivillilañjambilŏnnākkiyeṭri
adu vannu kŏṇḍĕnṟĕyuḽḽaṁ muṟiññu
muṟivugaḽiledo karasukhamaṟiññu
ā pŏnkināvĕnnu pūkkuṁ
(attippaḻattin)