Attippalakkaattil

അത്തിപ്പഴക്കാട്ടില്‍
Year
Language

അത്തിപ്പഴക്കാട്ടില്‍ പാട്ടു പാടാന്‍ വരും
പൈങ്കിളിയെ തത്തമ്മപ്പൈങ്കിളിയേ (3)
കൂട്ടിലിട്ടാല്‍ നിന്നെ പൂട്ടിയിട്ടാല്‍ പിന്നെ
കൂട്ടുകാരന്‍ വരുമോ നിന്റെ പാട്ടുകാരന്‍ വരുമോ? (അത്തിപ്പഴ)

തൂവലില്‍ ചായമിട്ടോരോരോ വേഷത്തില്‍ ശാരികേ പാറുകില്ലേ
വായുവില്‍ ചൂളമിട്ടോരോ തരത്തില്‍ കൂടവേ പാറുമെങ്കില്‍
പ്രേമത്തിന്‍ വെണ്‍മുകിലില്‍ മരതക മാനത്തിന്‍ വെണ്‍പടവില്‍
തുടികൊട്ടും വിളികേള്‍ക്കാന്‍ പോരുമെങ്കില്‍
തത്തമ്മപ്പൈങ്കിളിയേ (അത്തിപ്പഴ)

ഞാവലില്‍ നീ ഇരുന്നോരോ ഭാവത്തില്‍
രാവിലെ പാടുകില്ലേ
ചായലില്‍ പൂവണിഞ്ഞോരോരോ രാഗത്തില്‍ ഗായികേ പാടുമെങ്കില്‍
സ്നേഹത്തിന്‍ നെല്‍വയലില്‍ മധുമയ ഗാനത്തിന്‍ നെല്ക്കതിരില്‍
മണി കൊത്തും കിളി കേള്‍ക്കാന്‍ പോരുമെങ്കില്‍ തത്തമ്മപ്പൈങ്കിളിയേ
(അത്തിപ്പഴ)

attippaḻakkāṭṭil pāṭṭu pāḍān varuṁ
paiṅgiḽiyĕ tattammappaiṅgiḽiye (3)
kūṭṭiliṭṭāl ninnĕ pūṭṭiyiṭṭāl pinnĕ
kūṭṭugāran varumo ninṟĕ pāṭṭugāran varumo? (attippaḻa)

tūvalil sāyamiṭṭororo veṣattil śārige pāṟugille
vāyuvil sūḽamiṭṭoro tarattil kūḍave pāṟumĕṅgil
premattin vĕṇmugilil maradaga mānattin vĕṇbaḍavil
tuḍigŏṭṭuṁ viḽigeḽkkān porumĕṅgil
tattammappaiṅgiḽiye (attippaḻa)

ñāvalil nī irunnoro bhāvattil
rāvilĕ pāḍugille
sāyalil pūvaṇiññororo rāgattil gāyige pāḍumĕṅgil
snehattin nĕlvayalil madhumaya gānattin nĕlkkadiril
maṇi kŏttuṁ kiḽi keḽkkān porumĕṅgil tattammappaiṅgiḽiye
(attippaḻa)