അശ്വതി നക്ഷത്രമേ എന്‍ അഭിരാമ സങ്കല്‍പ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ
(അശ്വതി നക്ഷത്രമേ..)
ആദ്യ താരമായ് ആദ്യാനുരാഗമായ് (2)
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു (ആദ്യ..)
ഒരു കാലം മാത്രം ഉദിക്കുന്ന മാനം
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം
(അശ്വതി നക്ഷത്രമേ..)
പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതാമാം (2)
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം (പോയ..)
അണയാത്ത രാഗം അമലേ നിന്‍ രാഗം
അതിനായെന്‍ ഉള്ളില്‍ നിലക്കാത്ത ദാഹം
(അശ്വതി നക്ഷത്രമേ..)