Astamayasakravaalam

അസ്തമയചക്രവാളം
Year
Language

അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു
ഉടല്‍ വാടിപ്പൊഴിയുന്ന കുസുമ രത്നങ്ങളേ
ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍
ഉദയത്തിലെന്തിനു ചിരിച്ചൂ?
അസ്തമയ ചക്രവാളം.....

ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടനപത്രികകള്‍
ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടനപത്രികകള്‍
ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയേ
എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം
വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി
അസ്തമയ ചക്രവാളം.......

സൌന്ദര്യ കാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍
സംഗീത മധുവസന്തം
വിടരുമവര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍
ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖം മൂടി - വാനം
സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി

astamayasakravāḽaṁ agniyuḍuppaṇiññu
ā sidayil dhūmamuyarnnu
uḍal vāḍippŏḻiyunna kusuma ratnaṅṅaḽe
udayattilĕndinu siriccu - niṅṅaḽ
udayattilĕndinu siriccū?
astamaya sakravāḽaṁ.....

uṣassuṁ sandhyayuṁ vañjanabŏdiyuṁ
pragaḍanabatrigagaḽ
uṣassuṁ sandhyayuṁ vañjanabŏdiyuṁ
pragaḍanabatrigagaḽ
udayarāgaṁ kaṇḍugŏdikkunna bhūmiye
ĕridīyilĕrikkunnu maddhyāhnaṁ
vīṇḍuṁ iruḽilamarttunnu pādirātri
astamaya sakravāḽaṁ.......

saൌndarya kāvyaṅṅaḽ ĕḻudunnu maṇṇil
saṁgīda madhuvasandaṁ
viḍarumavarṇṇattin vidaḽida śobhagaḽ
ŏrubuttan grīṣmattin mukhaṁ mūḍi - vānaṁ
sagala tagarscaykkuṁ māppusākṣi