Astamangalya suprabhaadattil

അഷ്ടമംഗല്യ സുപ്രഭാതത്തിൽ
Year
Language

അഷ്ടമംഗല്യസുപ്രഭാതത്തില്‍
അര്‍ച്ചനാപുഷ്പമാല്യമായ് (അഷ്ടമംഗല്യ)
നിത്യവും കൃഷ്ണപൂജ ചെയ്യുന്ന
ഭക്തലോലയാം രാധ ഞാന്‍ (അഷ്ടമംഗല്യ)

വര്‍ഷമേഘവിരലിലാകാശം
വജ്രമോതിരം ചാര്‍ത്തുമ്പോള്‍
എന്റെ മൌനമനോരഥത്തിലെ
മഞ്ജുളമയില്‍പ്പീലികള്‍
നിന്‍ കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം
എന്തു താമസം - കൃഷ്ണാ
കൃഷ്ണാ ശ്രീകൃഷ്ണാ കൃഷ്ണാ.. (അഷ്ടമംഗല്യ)

ഇന്ദ്രനീലതടാകമായ് മാറും
ഈ മിഴികള്‍ നീ കണ്ടുവോ (ഇന്ദ്രനീല)
മാറിലെ കുളിര്‍ ചന്ദനക്കുറി
മാഞ്ഞതും നീ അറിഞ്ഞുവോ
തൃപ്രസാദങ്ങളോടെ നീ എന്നില്‍
തൃപ്തനാകണേ തൃപ്തനാകണേ
കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ കൃഷ്ണാ (അഷ്ടമംഗല്യ)

aṣṭamaṁgalyasuprabhādattil
arscanābuṣpamālyamāy (aṣṭamaṁgalya)
nityavuṁ kṛṣṇabūja sĕyyunna
bhaktalolayāṁ rādha ñān (aṣṭamaṁgalya)

varṣameghaviralilāgāśaṁ
vajramodiraṁ sārttumboḽ
ĕnṟĕ maൌnamanorathattilĕ
mañjuḽamayilppīligaḽ
nin kirīḍattil sūḍuvāniniyĕndu tāmasaṁ
ĕndu tāmasaṁ - kṛṣṇā
kṛṣṇā śrīkṛṣṇā kṛṣṇā.. (aṣṭamaṁgalya)

indranīladaḍāgamāy māṟuṁ
ī miḻigaḽ nī kaṇḍuvo (indranīla)
māṟilĕ kuḽir sandanakkuṟi
māññaduṁ nī aṟiññuvo
tṛprasādaṅṅaḽoḍĕ nī ĕnnil
tṛptanāgaṇe tṛptanāgaṇe
kṛṣṇā kṛṣṇā śrīkṛṣṇā kṛṣṇā (aṣṭamaṁgalya)