Astamanakkadalinre

അസ്തമനക്കടലിന്റെ
Work
Year
Language

അസ്തമനക്കടലിന്റെ തീരം...ഉംഹുംഹും
അറബിക്കടലിന്റെ തീരം....ഉംഹുംഹും....
തീരമറിയേണ്ട തിരകളറിയേണ്ട
തീരാത്ത മോഹമൊന്നു പറഞ്ഞോട്ടേ
കൊതിതീരും വരേക്കുമൊന്നു പുണർന്നോട്ടെ
ലൗലി... ലൗലി.... മൈ ഡാർലിംഗ്‌....
അസ്തമനക്കടലിന്റെ തീരം...ഉംഹുംഹും...
അറബിക്കടലിന്റെ തീരം....ഉംഹുംഹും....

പുണരാൻ കൊതിയ്ക്കുമാ കൈകളിൽ ഞാനൊരു
പുഷ്യരാഗ മണിവീണയാകും
ഓഹോ ഓഹോ ഓഹോ
(പുണരാൻ.....)
സിരകളെ....തഴുകുമാ....
സിരകളെ തഴുകുമാ വിരലുകളിൽ ഞാൻ
നിരുപമ സംഗീതമാകും
ലൗലി... ലൗലി.... മൈ ഡാർലിംഗ്‌....
അസ്തമനക്കടലിന്റെ തീരം...ഓഹോഹോ...
അറബിക്കടലിന്റെ തീരം....ഉംഹുംഹും....

സന്ധ്യാർക്കരശ്‌മികൾ ചൂടി നീയൊരു
ഇന്ദുമതിപ്പൂവായ്‌ വിലസുമ്പോൾ
ആഹാ...ആഹാ...ആഹാ...
(സന്ധ്യാർക്കരശ്‌മികൾ......)
മമസഖീ.....മലരുമീ....
മമസഖീ മലരുമീ ഇതളുകളിൽ ഞാൻ
മധുകരനായിന്നു മാറും
ലൗ യൂ ലൗ യൂ മൈ ഡാർലിംഗ്‌
(അസ്തമനക്കടലിന്റെ....)

astamanakkaḍalinṟĕ tīraṁ...uṁhuṁhuṁ
aṟabikkaḍalinṟĕ tīraṁ....uṁhuṁhuṁ....
tīramaṟiyeṇḍa tiragaḽaṟiyeṇḍa
tīrātta mohamŏnnu paṟaññoṭṭe
kŏdidīruṁ varekkumŏnnu puṇarnnoṭṭĕ
lauli... lauli.... mai ḍārliṁk‌....
astamanakkaḍalinṟĕ tīraṁ...uṁhuṁhuṁ...
aṟabikkaḍalinṟĕ tīraṁ....uṁhuṁhuṁ....

puṇarān kŏdiykkumā kaigaḽil ñānŏru
puṣyarāga maṇivīṇayāguṁ
oho oho oho
(puṇarān.....)
siragaḽĕ....taḻugumā....
siragaḽĕ taḻugumā viralugaḽil ñān
nirubama saṁgīdamāguṁ
lauli... lauli.... mai ḍārliṁk‌....
astamanakkaḍalinṟĕ tīraṁ...ohoho...
aṟabikkaḍalinṟĕ tīraṁ....uṁhuṁhuṁ....

sandhyārkkaraś‌migaḽ sūḍi nīyŏru
indumadippūvāy‌ vilasumboḽ
āhā...āhā...āhā...
(sandhyārkkaraś‌migaḽ......)
mamasakhī.....malarumī....
mamasakhī malarumī idaḽugaḽil ñān
madhugaranāyinnu māṟuṁ
lau yū lau yū mai ḍārliṁk‌
(astamanakkaḍalinṟĕ....)