Astamanakkadalinnagale

അസ്തമനക്കടലിന്നകലെ
Work
Year
Language

അസ്തമനക്കടലിന്നകലെ-
അകലെ...അകലെ
അജ്ഞാതദ്വീപിലെ
അരയന്നങ്ങളേ തിരമാലകളേ
ആരു ദൂതിനയച്ചു - നിങ്ങളെ
ആരു ദൂതിനയച്ചു? (അസ്തമന...)

പാർവ്വണചന്ദ്രിക പകലിരുന്നുറങ്ങും
പഞ്ചലോഹമേടയിലെ
അനുരാഗവിവശയാമേതോ നായിക
അയച്ചതാണവരെ
(അസ്തമന...)

പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതിൽ പറയും - അവർ
തിരയുടെ വെള്ളപ്പളുങ്കുതാളിൽ
തീരം മറുപടി എഴുതും
(അസ്തമന..)

astamanakkaḍalinnagalĕ-
agalĕ...agalĕ
ajñādadvībilĕ
arayannaṅṅaḽe tiramālagaḽe
āru dūdinayaccu - niṅṅaḽĕ
āru dūdinayaccu? (astamana...)

pārvvaṇasandriga pagalirunnuṟaṅṅuṁ
pañjalohameḍayilĕ
anurāgavivaśayāmedo nāyiga
ayaccadāṇavarĕ
(astamana...)

paṟaññāluṁ tīrātta premarahasyaṁ
karayuḍĕ kādil paṟayuṁ - avar
tirayuḍĕ vĕḽḽappaḽuṅgudāḽil
tīraṁ maṟubaḍi ĕḻuduṁ
(astamana..)