അസ്തമനക്കടലിന്നകലെ.. അകലെ..
അജ്ഞാത ദ്വീപിലെ അരയന്നങ്ങളേ തിരമാലകളേ
ആരു ദൂതിനയച്ചു നിങ്ങളെ ആരു ദൂതിനയച്ചു
പാര്‍വണചന്ദ്രിക പകലിരുന്നുറങ്ങും
പഞ്ചലോഹ മേടയിലെ
അനുരാഗ വിവശയാമേതോ നായിക
അയച്ചതാവാമവരെ.........
(അസ്തമനക്കടലിന്നകലെ..)
പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതില്‍ പറയും
തിരയുടെ വെള്ള പളുങ്കുതാളില്‍
തീരം മറുപടിയെഴുതും.............
(അസ്തമനക്കടലിന്നകലെ..)
astamanakkaḍalinnagalĕ.. agalĕ..
ajñāda dvībilĕ arayannaṅṅaḽe tiramālagaḽe
āru dūdinayaccu niṅṅaḽĕ āru dūdinayaccu
pārvaṇasandriga pagalirunnuṟaṅṅuṁ
pañjaloha meḍayilĕ
anurāga vivaśayāmedo nāyiga
ayaccadāvāmavarĕ.........
(astamanakkaḍalinnagalĕ..)
paṟaññāluṁ tīrātta premarahasyaṁ
karayuḍĕ kādil paṟayuṁ
tirayuḍĕ vĕḽḽa paḽuṅgudāḽil
tīraṁ maṟubaḍiyĕḻuduṁ.............
(astamanakkaḍalinnagalĕ..)