Astalaksmigovilile

അഷ്ടലക്ഷ്മികോവിലിലെ
Work
Year
Language

ഹൊയ്ലാ ഹൊയ്ലാ....

അഷ്ടലക്ഷ്മി കോവിലിലെ കൃഷ്ണശിലാമണ്ഡപത്തില്‍
ശില്പകലാ വൈഭവത്തിന്‍ ചിത്രവര്‍ണ്ണത്തേരിറങ്ങി
മുത്തുമണി മാലചൂടി മുദ്രാംഗുലികളോടെ
നൃത്തമാടിയപ്സരസ്സുകള്‍ .....
ശുഭ്രമേഘമണ്ഡലത്തില്‍ കൊത്തിവെച്ച ശില്‍പ്പമായി
നില്‍ക്കയാണു പഞ്ചമിപ്പിറ

ഓഹോഹോഹോ.... ഓഹോഹോഹോ............

പൊല്‍ത്തിടമ്പും ചിലമ്പും വേണം
രത്നകംബള പട്ടും വേണം
മന്ദഹാസത്തിന്‍ നെറ്റിത്തടത്തില്‍
നല്ലകുങ്കുമപ്പൊട്ടുവേണം
നാലമ്പല നടയില്‍ നീളെത്തിരിയിടേണം
നീലാഞ്ജനമിഴിപോല്‍ നാളം തെളിഞ്ഞിടേണം
അഷ്ടലക്ഷ്മി...........

തപ്പുവേണം തകിലുവേണം
ഒത്തുപാടാനൊരാളുവേണം
ഒക്കെയും അമ്മ കൊണ്ടുത്തരും
ശുദ്ധിയോടെ തൊഴുതുകേറാന്‍
പാടും കൊടിയഴകിന്‍
ആടലൊഴിയേണം
അഷ്ടലക്ഷ്മി കോവിലിലെ

hŏylā hŏylā....

aṣṭalakṣmi kovililĕ kṛṣṇaśilāmaṇḍabattil
śilbagalā vaibhavattin sitravarṇṇatteriṟaṅṅi
muttumaṇi mālasūḍi mudrāṁguligaḽoḍĕ
nṛttamāḍiyapsarassugaḽ .....
śubhrameghamaṇḍalattil kŏttivĕcca śilppamāyi
nilkkayāṇu pañjamippiṟa

ohohoho.... ohohoho............

pŏlttiḍambuṁ silambuṁ veṇaṁ
ratnagaṁbaḽa paṭṭuṁ veṇaṁ
mandahāsattin nĕṭrittaḍattil
nallaguṅgumappŏṭṭuveṇaṁ
nālambala naḍayil nīḽĕttiriyiḍeṇaṁ
nīlāñjanamiḻibol nāḽaṁ tĕḽiññiḍeṇaṁ
aṣṭalakṣmi...........

tappuveṇaṁ tagiluveṇaṁ
ŏttubāḍānŏrāḽuveṇaṁ
ŏkkĕyuṁ amma kŏṇḍuttaruṁ
śuddhiyoḍĕ tŏḻudugeṟān
pāḍuṁ kŏḍiyaḻagin
āḍalŏḻiyeṇaṁ
aṣṭalakṣmi kovililĕ