Arunodayam

അരുണോദയം
Year
Language

ഓം... സൂര്യായ ദിനേശായ
ഭാസ്കരായ നമോനമഃ

അരുണോദയം വിടര്‍ന്നൂ ഗ്രാമം
നിറതൂവല്‍ കുടഞ്ഞുണര്‍ന്നു
അക്ഷരമന്ത്രങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്ന
ഐശ്വര്യ ദേവി നിന്‍ തിരുവുടലില്‍
കാലവും അകലവും ആയിരം
ആഭരണച്ചാര്‍ത്തണിഞ്ഞു
അരുണോദയം വിടര്‍ന്നൂ....

പിടയും കരളിന്‍ നടയില്‍ പടരും
പാര്‍വള്ളിപ്പാട്ടും ഹോമവും
പഴകിയ ശംഖില്‍ ... തിരുമധുരം പോല്‍ ....
ചിതറിയ നോവിന്‍ തിരികളുമേന്തി
പുതുതലമുറകള്‍ കാവടിയാടി..
അരുണോദയം വിടര്‍ന്നൂ......

ഏലേലേ.... ഏലേലേ.....

ഇരുളിന്‍ മറവില്‍ ഇളനീരാടും
ഭൂതത്താന്‍ കുന്നും പാലാറും
നെറുകയില്‍ നോവിന്‍ കതിര്‍വലതന്നില്‍
മനസ്സുകള്‍ നീറും മൊഴിമലര്‍ തൂകി
പകലുകള്‍ വീണ്ടും യാത്രതുടര്‍ന്നു..
അരുണോദയം വിടര്‍ന്നൂ.........

oṁ... sūryāya dineśāya
bhāskarāya namonamaḥ

aruṇodayaṁ viḍarnnū grāmaṁ
niṟadūval kuḍaññuṇarnnu
akṣaramandraṅṅaḽ pradakṣiṇaṁ vaykkunna
aiśvarya devi nin diruvuḍalil
kālavuṁ agalavuṁ āyiraṁ
ābharaṇaccārttaṇiññu
aruṇodayaṁ viḍarnnū....

piḍayuṁ karaḽin naḍayil paḍaruṁ
pārvaḽḽippāṭṭuṁ homavuṁ
paḻagiya śaṁkhil ... tirumadhuraṁ pol ....
sidaṟiya novin dirigaḽumendi
pududalamuṟagaḽ kāvaḍiyāḍi..
aruṇodayaṁ viḍarnnū......

elele.... elele.....

iruḽin maṟavil iḽanīrāḍuṁ
bhūdattān kunnuṁ pālāṟuṁ
nĕṟugayil novin kadirvaladannil
manassugaḽ nīṟuṁ mŏḻimalar tūgi
pagalugaḽ vīṇḍuṁ yātraduḍarnnu..
aruṇodayaṁ viḍarnnū.........