Ariyaatta puspavum

അറിയാത്ത പുഷ്പവും
Year
Language

അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും
ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണോ?
അറിഞ്ഞും അറിയാത്ത അനുരാഗമാണോ? (അറിയാത്ത)

മനസ്സില്‍ മൂകത വാക്കിലും ശൂന്യത
പ്രണയമൊന്നേ അറിയുന്നു ചേതന (മനസ്സില്‍ )
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ (അറിയാത്ത)

പ്രായം പ്രായത്തിന്‍ ചെവിയിലോതുമത്
വിടര്‍ന്നാല്‍ നുള്ളി എറിയാനരുതല്ലോ ( പ്രായം)
നല്‍കിയ വാക്കുകള്‍ ശിലപോല്‍ നില്‍ക്കവേ
ചെയ്തികളൊക്കെയും ഹിമകണമായി
ചെയ്തികളൊക്കെയും ഹിമകണമായി (അറിയാത്ത)

aṟiyātta puṣpavuṁ agalattĕ pūndenuṁ
ŏrumikkuṁ bandhattin perĕndāṇo?
aṟiññuṁ aṟiyātta anurāgamāṇo? (aṟiyātta)

manassil mūgada vākkiluṁ śūnyada
praṇayamŏnne aṟiyunnu sedana (manassil )
bhāṣayillātta bandhamŏnnido
ŏru saṁgamattil hṛdayamiṇakkī
ŏru saṁgamattil hṛdayamiṇakkī (aṟiyātta)

prāyaṁ prāyattin sĕviyilodumat
viḍarnnāl nuḽḽi ĕṟiyānarudallo ( prāyaṁ)
nalgiya vākkugaḽ śilabol nilkkave
sĕydigaḽŏkkĕyuṁ himagaṇamāyi
sĕydigaḽŏkkĕyuṁ himagaṇamāyi (aṟiyātta)