Ariyaatta jeevidayaatra tan

അറിയാത്ത ജീവിതയാത്ര തന്‍
Year
Language

അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ
മലരല്ല മുനകൂര്‍ത്ത മുള്‍ത്തടങ്ങള്‍
തണലില്ല താങ്ങില്ല തഴുകുന്ന കരമില്ല
തളിരണിച്ചാര്‍ത്തില്ല വേനല്‍ മാത്രം
ദൂരെ .....അഴിമുഖത്തിരുളിന്റെ കടല് മാത്രം
(അറിയാത്ത )

എവിടെനിന്നോ വീണ കനലൂതിയുള്ളിലൊരു
പക വളര്‍ത്തഗ്നിപ്രളയമാക്കി (എവിടെനിന്നോ)
വനപുഷ്പ നിരകളെച്ചാരമാക്കി - പ്രാണ-
മരുഭൂമിയില്‍ ചുടലനൃത്തമാടി - കന്നി-
മണ്ണിലോ ചോരപ്പുഴയൊഴുക്കി
(അറിയാത്ത )

എവിടെ സമാധാനം എവിടെയാ സാന്ത്വനം
എവിടെയാണര്‍ഥമെന്നറിയുവോളം (എവിടെ സമാധാനം)
നിലതെറ്റി മിഴിപൊത്തി അന്ധകാരത്തിന്റെ
പടുവഴിത്താരകളിലോടിയെത്തി - ഒടുവില്‍
ഒടുവില്‍ നീ നിത്യമായെന്തു നേടി ?
എന്തു നേടി ?

aṟiyātta jīvidayātradan vaḻi nīḽĕ
malaralla munagūrtta muḽttaḍaṅṅaḽ
taṇalilla tāṅṅilla taḻugunna karamilla
taḽiraṇiccārttilla venal mātraṁ
dūrĕ .....aḻimukhattiruḽinṟĕ kaḍal mātraṁ
(aṟiyātta )

ĕviḍĕninno vīṇa kanalūdiyuḽḽilŏru
paga vaḽarttagnipraḽayamākki (ĕviḍĕninno)
vanabuṣpa niragaḽĕccāramākki - prāṇa-
marubhūmiyil suḍalanṛttamāḍi - kanni-
maṇṇilo sorappuḻayŏḻukki
(aṟiyātta )

ĕviḍĕ samādhānaṁ ĕviḍĕyā sāndvanaṁ
ĕviḍĕyāṇardhamĕnnaṟiyuvoḽaṁ (ĕviḍĕ samādhānaṁ)
niladĕṭri miḻibŏtti andhagārattinṟĕ
paḍuvaḻittāragaḽiloḍiyĕtti - ŏḍuvil
ŏḍuvil nī nityamāyĕndu neḍi ?
ĕndu neḍi ?