Ariyaatta doorattilennuninno

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
Year
Language

.......ലാലലലലാലാലലാ
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിന്‍ സ്നേഹ മര്‍മരങ്ങള്‍
ഒരുകിളിത്തൂവല്‍ കൊണ്ടെന്മനസ്സില്‍
അരുമയായ് നീവന്നു തൊട്ടുവീണ്ടും

അലകള്‍തന്‍ ആശ്ലേഷ മാലകളില്‍ -സന്ധ്യ
അലിയും മുഹൂര്‍ത്തവും മാഞ്ഞൂ
വരികനീയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോര്‍ന്നു പോകും മുന്‍പേ
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ...

കസവുടയാടയഴിഞ്ഞുലഞ്ഞു - നെറ്റി
ത്തൊടുകുറി പാതിയും മാഞ്ഞൂ
ഇതുവഴി ലജ്ജാവിവശയായി
നടകൊള്ളും നിശയെ ഞാന്‍ നോക്കി നില്‍പ്പൂ
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ...

.......lālalalalālālalā
aṟiyātta dūrattilĕṅṅuninno
aṇayunnu nin sneha marmaraṅṅaḽ
ŏrugiḽittūval kŏṇḍĕnmanassil
arumayāy nīvannu tŏṭṭuvīṇḍuṁ

alagaḽtan āśleṣa mālagaḽil -sandhya
aliyuṁ muhūrttavuṁ māññū
variganīyĕnṟĕ kaikkumbiḽilĕ
amṛtagaṇaṁ sornnu poguṁ munpe
aṟiyātta dūrattilĕṅṅuninno...

kasavuḍayāḍayaḻiññulaññu - nĕṭri
ttŏḍuguṟi pādiyuṁ māññū
iduvaḻi lajjāvivaśayāyi
naḍagŏḽḽuṁ niśayĕ ñān nokki nilppū
aṟiyātta dūrattilĕṅṅuninno...