ഉം ഉം
ലാ ലലല ലാ ലാ.
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിന്‍ സ്നേഹ മര്‍മ്മരങ്ങള്‍
ഒരു കിളിതൂവല്‍ കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നു തൊട്ടു വീണ്ടും ..
ഉം.. ഉം... (2)
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അലകള്‍ തന്‍ ആശ്ലേഷ മാലകളില്‍
സന്ധ്യ അലിയും മുഹൂര്‍ത്തവും മാഞ്ഞു
വരിക നീ എന്റെ കൈ കുമ്പിളിലെ
അമൃതകണം ചോര്‍ന്നുപോകുംമുന്‍പേ ...
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
കസവുടയാട അഴിഞ്ഞുലഞ്ഞു
നെറ്റി തൊടുകുറി പാതിയും മാഞ്ഞു
ഇതുവഴി ലജ്ജാവിവശയായീ
നടകൊള്ളും നിശയെ ഞാന്‍ നോക്കിനില്‍പ്പു..
ഹ ഹ ഹ
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിന്‍ സ്നേഹമര്‍മ്മരങ്ങള്‍
ഒരുകിളിതൂവല്‍ കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നുതൊട്ടുവീണ്ടും ..
ഉം... ഉം..
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ...