അറിയാമോ ചോറാണു ദൈവം - ആഹാ
മനുജര്‍ക്കു വലുതാണു് വയറാണു ദൈവം
(അറിയാമോ)
അറിയാമോ ചോറാണു ദൈവം
വാനോളം പുരകള്‍കെട്ടി വാണിടുന്ന വലിയവരെ
നാടാകെ വയലുനീട്ടി കൃഷിചെയ്യും ഉടയവരേ
(അറിയാമോ)
അറിയാമോ ചോറാണു ദൈവം
അച്ഛാ ഒരു കാശു പിച്ചതരണമേ
കൊച്ചിനു കരിക്കാടിക്കായി എന്നും വിളിപ്പോര്‍ക്കു
(അറിയാമോ)
അറിയാമോ ചോറാണു ദൈവം
പീരങ്കിതോക്കും താങ്ങി മുന്നില്‍
പോരാടി ചോര ചോര്‍ത്താല്‍
(പീരങ്കി)
മാളോരും പോവതെന്തേ
അറിയാമോ ചോറാണു ദൈവം
വയറെരിയുമ്പോള്‍ പ്രേമമെന്തേ
വയറെരിയുമ്പോള്‍ നാണമെന്തേ
(വയറെരി)
(അറിയാമോ)
അറിയാമോ ചോറാണു ദൈവം
പുത്തന്‍യുഗമൊന്നു നമ്മെ എത്തിനോക്കി
ഭൂമി അധ്വാനിപ്പോര്‍ക്കെന്നു തന്നെ വ്യക്തമാക്കി
സത്യമേ സകല മത തത്വമെല്ലാം
അതിലൊത്തൊതുങ്ങി നില്പതുണ്ടു് മാളോരേ
മാളോരേ പൊന്നുമാളോരേ അതേ
(അറിയാമോ)
അറിയാമോ ചോറാണു ദൈവം