അറിയാതെ ഊറുമെന്‍ വിഷാദബാഷ്പമേ
അറിയാതെ ഊറുമെന്‍ വിഷാദ ബാഷ്പമേ
വ്യഥയോടെ പാടുമെന്‍ വികാര ധാരമേ
നീളും യാമങ്ങള്‍ തോറും നിശാഗീതങ്ങള്‍ തേങ്ങി
കാറ്റും മൂളുന്നതേതോ വിലാപ സ്വരമാണോ?
രാവിന്‍ നീര്‍മുത്തു നീയോ മാലേയ ബാഷ്പമേ?
[അറിയാതെ]
കാലം കൈത്തിരി തേടും നിശാതീരത്തിലൂടെ
നീന്തും ഓര്‍മ്മയിലെല്ലാം നിരാശ ശ്രുതി ചേര്‍ത്തോ?
പൊഴിയും മൂകാശ്രു നീയോ തീരാത്ത മോഹമേ?
aṟiyādĕ ūṟumĕn viṣāda bāṣpame
vyathayoḍĕ pāḍumĕn vigāra dhārame
nīḽuṁ yāmaṅṅaḽ toṟuṁ niśāgīdaṅṅaḽ teṅṅi
kāṭruṁ mūḽunnadedo vilāba svaramāṇo?
rāvin nīrmuttu nīyo māleya bāṣpame?
[aṟiyādĕ]
kālaṁ kaittiri teḍuṁ niśādīrattilūḍĕ
nīnduṁ ormmayilĕllāṁ nirāśa śrudi sertto?
pŏḻiyuṁ mūgāśru nīyo tīrātta mohame?