ഈശായ നമ: ഉമേശായനമ:
ഗൌരീശായ നമ: പരമേശായ നമ:
ഭുവനേശായ നമോ നമ:
ഓം........
അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
സ്മ്രിതി നിലാവിന്‍ കണിക തേടീ
രജനീ ഗന്ധീ.....
തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
നിറുകയണിയും കുളുര്‍മതിക്കും
അറിയുകില്ലേ?
നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ....
സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍...
അരികില്‍ വന്ന നിന്റെ ദേവിഞാന്‍
അറികനിന്റെ പാതിമെയ്യിതാ...
പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം
കനകലതയിതാ....
തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ?
അറിയാത്തതെന്തേ?
ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം
കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം...
ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍
പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു
മുടിയെയറിയുമോ?
അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
സ്മ്രിതി നിലാവിന്‍ കണിക തേടീ
രജനീ ഗന്ധീ.....
തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
അറിയാത്തതെന്തേ?