Arinyanyao ariyaadeyo

അറിഞ്ഞോ അറിയാതെയൊ
Year
Language

അറിഞ്ഞോ...അറിയാതെയോ...
മിഴി നിറഞ്ഞോ...നിറയാതെയോ...
തുളുമ്പും ബാഷ്പമൊഴുകും
ഈ ഗദ്ഗദം തേടുമൊരുസാന്ത്വനം
എവിടെയോ...എവിടെയോ...
അറിഞ്ഞോ...അറിയാതെയോ...

മുള്ളില്‍ വീണസ്വപ്നങ്ങള്‍
മുത്തുകള്‍ കോര്‍ത്തൊരു മോഹങ്ങൾ‍...(മുള്ളില്‍ .....)
ഇത്തിരി വിടരും മുന്‍പേയിവിടെ
കൊഴിഞ്ഞു വീണൊരു പുഷ്പങ്ങള്‍ ....(ഇത്തിരി വിടരും..)
അവയില്‍ നിറയും മധുവില്‍ വിധിയുടെ
കറുത്ത ചിത്രങ്ങള്‍ ....നിറഞ്ഞ ദാഹങ്ങള്‍ ...
അറിഞ്ഞോ...അറിയാതെയോ...

ഉള്ളം തേങ്ങും കല്പനകള്‍
ഉള്ളിലുണര്‍ന്നൊരു ഭാവനകള്‍ (ഉള്ളം തേങ്ങും....)
അമൃതം നുകരും മുൻപേയിവിടെ
കരിഞ്ഞു വീണൊരു ശലഭങ്ങള്‍ ...(അമൃതം...)
അവയുടെ ചിറകിലെ ചിത്രതലത്തിലെ....
വിവര്‍ണ്ണ രൂപങ്ങള്‍....വിതുമ്പും മൌനങ്ങള്‍ .....
(അറിഞ്ഞോ...അറിയാതെയോ......)

aṟiñño...aṟiyādĕyo...
miḻi niṟañño...niṟayādĕyo...
tuḽumbuṁ bāṣpamŏḻuguṁ
ī gadgadaṁ teḍumŏrusāndvanaṁ
ĕviḍĕyo...ĕviḍĕyo...
aṟiñño...aṟiyādĕyo...

muḽḽil vīṇasvapnaṅṅaḽ
muttugaḽ korttŏru mohaṅṅaḽ...(muḽḽil .....)
ittiri viḍaruṁ munpeyiviḍĕ
kŏḻiññu vīṇŏru puṣpaṅṅaḽ ....(ittiri viḍaruṁ..)
avayil niṟayuṁ madhuvil vidhiyuḍĕ
kaṟutta sitraṅṅaḽ ....niṟañña dāhaṅṅaḽ ...
aṟiñño...aṟiyādĕyo...

uḽḽaṁ teṅṅuṁ kalbanagaḽ
uḽḽiluṇarnnŏru bhāvanagaḽ (uḽḽaṁ teṅṅuṁ....)
amṛtaṁ nugaruṁ munpeyiviḍĕ
kariññu vīṇŏru śalabhaṅṅaḽ ...(amṛtaṁ...)
avayuḍĕ siṟagilĕ sitradalattilĕ....
vivarṇṇa rūbaṅṅaḽ....vidumbuṁ maൌnaṅṅaḽ .....
(aṟiñño...aṟiyādĕyo......)