Arimulla sedi

അരിമുല്ല ചെടി
Work
Year
Language

അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ
അത്തറുവില്‍ക്കാനേല്‍പ്പിച്ചു
നാഴൂരിയത്തറു കാറ്റെടുത്തു
നാടായനാടാകെ കടം കൊടുത്തു (അരിമുല്ലച്ചെടി)

പൂക്കാലം പോയപ്പോള്‍ പൂമണം തീര്‍ന്നപ്പോള്‍
പൂങ്കാറ്റു മുല്ലയെ കൈയൊഴിച്ചു (പൂക്കാലം)
തെമ്മാടിക്കാറ്റിന്റെ ഭാവം കണ്ടിട്ടു
തേന്മുല്ല മൂക്കത്തു വിരലുവെച്ചു (അരിമുല്ലച്ചെടി)

തക്കം നോക്കി തെന്നല്‍ ചെടിയുടെ
തളിരുകള്‍ നുള്ളി തറയിലിട്ടു (തക്കം)
മലര്‍മുല്ലച്ചെടിയുടെ മാറില്‍ തെന്നല്‍
മഴയുടെ അമ്പുകള്‍ തൊടുത്തുവിട്ടു (അരിമുല്ലച്ചെടി)

കാറ്ററിയാതെ കാടറിയാതെ
കാലം മാറി കഥ മാറി
കാറ്ററിയാതെ കാടറിയാതെ
കാലം മാറി കഥ മാറി
കുടമുല്ല പൂത്തു മണം പാറി
കാറ്റിനു വായില്‍ കൊതിയൂറി (അരിമുല്ലച്ചെടി)

arimullaccĕḍi vikṛtikkāṭrinĕ
attaṟuvilkkānelppiccu
nāḻūriyattaṟu kāṭrĕḍuttu
nāḍāyanāḍāgĕ kaḍaṁ kŏḍuttu (arimullaccĕḍi)

pūkkālaṁ poyappoḽ pūmaṇaṁ tīrnnappoḽ
pūṅgāṭru mullayĕ kaiyŏḻiccu (pūkkālaṁ)
tĕmmāḍikkāṭrinṟĕ bhāvaṁ kaṇḍiṭṭu
tenmulla mūkkattu viraluvĕccu (arimullaccĕḍi)

takkaṁ nokki tĕnnal sĕḍiyuḍĕ
taḽirugaḽ nuḽḽi taṟayiliṭṭu (takkaṁ)
malarmullaccĕḍiyuḍĕ māṟil tĕnnal
maḻayuḍĕ ambugaḽ tŏḍuttuviṭṭu (arimullaccĕḍi)

kāṭraṟiyādĕ kāḍaṟiyādĕ
kālaṁ māṟi katha māṟi
kāṭraṟiyādĕ kāḍaṟiyādĕ
kālaṁ māṟi katha māṟi
kuḍamulla pūttu maṇaṁ pāṟi
kāṭrinu vāyil kŏdiyūṟi (arimullaccĕḍi)