Arigil varu

അരികിൽ വരു
Year
Language

അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി
കവിളില്‍ ഇതള്‍ നീര്‍ത്തുമീ
പനിനീര്‍ കുളിര്‍കാറ്റു പോല്‍ നുകരാന്‍
തരളമധുരം മോഹമൊന്നെന്‍
കരളിലെ തളിര്‍ നിലാക്കൊമ്പില്‍ പൂത്തു
അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി
ഉം.....

നീയരികില്‍ വന്ന നേരം
കനവിലാരോ പാടിയോ
നിന്‍ ചിരിയില്‍ മനസ്സിലെ
മയില്‍പീലി നീര്‍ത്തിയാടിയോ
പൂത്തിലഞ്ഞി ചോട്ടിലാരോ
അരുമയായി വിളിച്ചുവോ
നിന്‍റെ കണ്ണിന്‍ ഭംഗി കാണാന്‍
ആശവെച്ച പൂനിലാവല്ലേ
അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി

ചാരേയോമല്‍ ചേര്‍ന്നു നിന്നാല്‍
കരള്‍ തുടിപ്പു കേട്ടിടാം
എന്നുമെന്നു ചൊല്ലുക നീ
പേരു മാത്രമായിടാം
എത്ര നാളായി മധുരമീ
കാത്തിരിപ്പിന്‍ നൊമ്പരം
തങ്ക നൂലില്‍ താലിയുമായി
അരികിലെത്തുകയേതു നാള്‍ ചൊല്ലു
(അരികില്‍ വരൂ)

arigil varū vasandamāyi
manassil malar sŏriññīḍān kŏdiyāyi
kaviḽil idaḽ nīrttumī
paninīr kuḽirgāṭru pol nugarān
taraḽamadhuraṁ mohamŏnnĕn
karaḽilĕ taḽir nilākkŏmbil pūttu
arigil varū vasandamāyi
manassil malar sŏriññīḍān kŏdiyāyi
uṁ.....

nīyarigil vanna neraṁ
kanavilāro pāḍiyo
nin siriyil manassilĕ
mayilbīli nīrttiyāḍiyo
pūttilaññi soṭṭilāro
arumayāyi viḽiccuvo
ninṟĕ kaṇṇin bhaṁgi kāṇān
āśavĕcca pūnilāvalle
arigil varū vasandamāyi
manassil malar sŏriññīḍān kŏdiyāyi

sāreyomal sernnu ninnāl
karaḽ tuḍippu keṭṭiḍāṁ
ĕnnumĕnnu sŏlluga nī
peru mātramāyiḍāṁ
ĕtra nāḽāyi madhuramī
kāttirippin nŏmbaraṁ
taṅga nūlil tāliyumāyi
arigilĕttugayedu nāḽ sŏllu
(arigil varū)