Arayannattooval

അരയന്നത്തൂവല്‍
Year
Language

അരയന്നത്തൂവല്‍ ശയനമണ്ഡപം അലങ്കരിക്കാം
മാതളക്കുളിര്‍ മധുചഷകം നിറച്ചുവയ്ക്കാം
വിരുന്നുവരാം വിളിച്ചുണര്‍ത്താം
മനസ്സിനുള്ളില്‍ മദമുണര്‍ത്താം
സുരഗാനം പാടാം രതിയായ് ഞാന്‍ ആടാം

ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ടുവന്നതാരോ
നൊമ്പരത്തിപ്പൂവേ ചൊല്ലുനീ
ചേലിലൊരു ഗാനം മൂളിനൃത്തമാടാം
ചാമരവും വീശിയുറക്കാം
ഇന്ദ്രനീലക്കല്‍പ്പടവില്‍ ഇന്ദീവരമണ്ഡപത്തില്‍
ഒന്നിനി പോരുനീ എന്നിലലിയു നീ
തളിരധര മധുനുകരു

തിരുവുടലഴകില്‍ തിരുമധുരവുമായ്
നിന്നരികില്‍ വന്നു രാഗിണി
നിറഞ്ഞമാറില്‍ നനഞ്ഞ മേനിയില്‍
തണ്ടുലഞ്ഞ താരുണ്യപ്പൂവില്‍
മുത്തമിടാന്‍ നൃത്തമാടാന്‍ രാസകേളി മന്ദിരത്തില്‍
മാദകപ്പൂക്കളും ചൂടിഞാന്‍ നില്‍ക്കുന്നു
വരു അരികെ ലഹരിയുമായ്

arayannattūval śayanamaṇḍabaṁ alaṅgarikkāṁ
mādaḽakkuḽir madhusaṣagaṁ niṟaccuvaykkāṁ
virunnuvarāṁ viḽiccuṇarttāṁ
manassinuḽḽil madamuṇarttāṁ
suragānaṁ pāḍāṁ radiyāy ñān āḍāṁ

sĕṇḍumallippūkkaḽ kŏṇḍuvannadāro
nŏmbarattippūve sŏllunī
selilŏru gānaṁ mūḽinṛttamāḍāṁ
sāmaravuṁ vīśiyuṟakkāṁ
indranīlakkalppaḍavil indīvaramaṇḍabattil
ŏnnini porunī ĕnnilaliyu nī
taḽiradhara madhunugaru

tiruvuḍalaḻagil tirumadhuravumāy
ninnarigil vannu rāgiṇi
niṟaññamāṟil nanañña meniyil
taṇḍulañña tāruṇyappūvil
muttamiḍān nṛttamāḍān rāsageḽi mandirattil
mādagappūkkaḽuṁ sūḍiñān nilkkunnu
varu arigĕ lahariyumāy