Arayadi mannil ninn dudakkam

അരയടി മണ്ണിൽ നിന്ന് തുടക്കം
Year
Language

അരയടി മണ്ണില്‍ നിന്നു തുടക്കം
ആറടി മണ്ണില്‍ നിന്നുറക്കം
മാനവജീവിതമീ ചരിത്രം.
കണ്ണീരിന്‍ കഥയാണാ ചരിത്രം (അരയടി)

കറുത്ത രാവിന്‍ ചെളിയില്‍ മേലേ
ഇരവു തോണ്ടും കുഴിയില്‍ ദൂരേ
പകലൊളി തന്നുടെ ദേഹം മൂടി
പാരിന്‍ കണ്‍കള്‍ ബാഷ്പം തൂകി (അരയടി)

ഒരു മരക്കുരിശ്ശായി കരിമുകില്‍ നിന്നു
ഒരു തിരി വെയ്ക്കാന്‍ താരം വന്നു.
കൂരിരുളൊടുവില്‍ മൂടും സര്‍വം.
ജീവിതനാടക ലീലയിതല്ലോ. (അരയടി)

arayaḍi maṇṇil ninnu tuḍakkaṁ
āṟaḍi maṇṇil ninnuṟakkaṁ
mānavajīvidamī saritraṁ.
kaṇṇīrin kathayāṇā saritraṁ (arayaḍi)

kaṟutta rāvin sĕḽiyil mele
iravu toṇḍuṁ kuḻiyil dūre
pagalŏḽi tannuḍĕ dehaṁ mūḍi
pārin kaṇgaḽ bāṣpaṁ tūgi (arayaḍi)

ŏru marakkuriśśāyi karimugil ninnu
ŏru tiri vĕykkān dāraṁ vannu.
kūriruḽŏḍuvil mūḍuṁ sarvaṁ.
jīvidanāḍaga līlayidallo. (arayaḍi)