Arappiriyilagiyadaarkkaan

അരപ്പിരിയിളകിയതാര്‍ക്കാണ്
Year
Language

അരപ്പിരിയിളകിയതാര്‍ക്കാണ്
എനിക്കല്ലാ എനിക്കല്ല
എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം
പിരിയിളക്കം പിരിയിളക്കം

പാരില്‍ നടക്കുന്നു രാവും പകലും
പണമെന്ന മൂര്‍ത്തിക്കു പൂജ
പാരില്‍ നടക്കുന്നു രാവും പകലും
പണമെന്ന മൂര്‍ത്തിക്കു പൂജ
പാമരനാട്ടെ പണ്ഡിതനാട്ടെ
പണമാണെല്ലാര്‍ക്കും രാജാ
പണമാണെല്ലാര്‍ക്കും രാജാ (അരപ്പിരി)

കാലില്‍ നടന്നും കാറില്‍ ഇരുന്നും
കാലത്തുതൊട്ടേയോട്ടം
പണമാം മുന്തിരി കൊടുത്താല്‍ കാണാം
മനുഷ്യക്കുരങ്ങിന്റെ ചാട്ടം
മനുഷ്യക്കുരങ്ങിന്റെ ചാട്ടം (അരപ്പിരി)

നഗരം തോറും നാടുകള്‍ തോറും
പണത്തിന്‍ മോഹിനിയാട്ടം
നഗരം തോറും നാടുകള്‍ തോറും
പണത്തിന്‍ മോഹിനിയാട്ടം
അതിനു കൈമണി കൊട്ടാനായി
അവനിയിലെല്ലാര്‍ക്കും നോട്ടം
അവനിയിലെല്ലാര്‍ക്കും നോട്ടം (അരപ്പിരി)

arappiriyiḽagiyadārkkāṇ
ĕnikkallā ĕnikkalla
ĕllārkkuṁ ĕllārkkuṁ piriyiḽakkaṁ
piriyiḽakkaṁ piriyiḽakkaṁ

pāril naḍakkunnu rāvuṁ pagaluṁ
paṇamĕnna mūrttikku pūja
pāril naḍakkunnu rāvuṁ pagaluṁ
paṇamĕnna mūrttikku pūja
pāmaranāṭṭĕ paṇḍidanāṭṭĕ
paṇamāṇĕllārkkuṁ rājā
paṇamāṇĕllārkkuṁ rājā (arappiri)

kālil naḍannuṁ kāṟil irunnuṁ
kālattudŏṭṭeyoṭṭaṁ
paṇamāṁ mundiri kŏḍuttāl kāṇāṁ
manuṣyakkuraṅṅinṟĕ sāṭṭaṁ
manuṣyakkuraṅṅinṟĕ sāṭṭaṁ (arappiri)

nagaraṁ toṟuṁ nāḍugaḽ toṟuṁ
paṇattin mohiniyāṭṭaṁ
nagaraṁ toṟuṁ nāḍugaḽ toṟuṁ
paṇattin mohiniyāṭṭaṁ
adinu kaimaṇi kŏṭṭānāyi
avaniyilĕllārkkuṁ noṭṭaṁ
avaniyilĕllārkkuṁ noṭṭaṁ (arappiri)