ലുകിലുകില.. ലുകിലുകില... ഹേ.....
അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേ
അകിലൊത്തച്ചാറില്‍ നീന്തും പൈങ്കിളിപ്പെണ്ണേ
അണിമുത്തേ പെണ്‍തത്തേ അഴകേഴും നീയല്ലേ
സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തി
അടിവെച്ചാ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാ
ലുകിലുകില.......
കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോ
താജ്‌മഹലിന്‍ കവിതയിലോ കാശ്മീരിന്‍ ലഹരിയിലോ
കാണാത്തൊരാനന്ദ ശൃംഗാര സങ്കല്‍പ്പമേ
കോടി നേടും തമ്പുരാന്റെ കണിമലരിതളേ
ലുകിലുകിലാ.......
അറബിപ്പൊന്നല്ലിത്തേനേ........
ഉടലഴകില്‍ മേനകയോ മദനരതി വിഗ്രഹമോ
നടനകലാ നൈപുണിയോ ഭരതമുനി കന്യകയോ
പാണിതട്ടി പാടിയാടും പനിമതിയഴകേ....
ലുകിലുകിലാ.......