ആ.....ആ...ആ...ആ.....
അറബിക്കഥയിലെ രാജകുമാരീ...പരിഭവമെന്താണു്
രാഗം പാടാനിനിയും താമസമരുതേ...
മാനസത്തേൻമൊഴിയേ......
നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര്‍ തൂവും പൂമോളേ
അറബിക്കഥയിലെ രാജകുമാരീ...പരിഭവമെന്താണു്...
പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍
നിനവില്‍ നീ കളിയൂഞ്ഞാലാടി(പലനാളില്‍ .....)
നാലകക്കിളിയേ........
നാലകക്കിളിയേ........എന്നകതാരില്‍
ഒരുനാള്‍ പാടിവരില്ലേ നീ.....
അറബിക്കഥയിലെ രാജകുമാരീ ...പരിഭവമെന്താണു്
രാഗം പാടാനിനിയും താമസമരുതേ......
മാനസത്തേൻമൊഴിയേ......
നിഴലായ് ഞാന്‍ നിന്‍ മണിയറ പൂകാം
മണമായ് നിന്‍ മലര്‍മെയ്യിലൊതുങ്ങാം
ആ.....ആ...ആ...ആ.....
(നിഴലായ്....)
ചിത്തിരക്കുരുവീ...നിന്റെ കിനാവില്‍ (2)
മധുരം കോരിനിറയ്ക്കാം ഞാന്‍ ....
(അറബിക്കഥയിലെ രാജകുമാരീ......)