Appanippam varum

അപ്പനിപ്പം വരും
Year
Language

അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളേ
അത്തലെല്ലാം തീരുമെന്റെ കരളിന്റെ പൂക്കളേ
ആർത്തിയോടെ വാരിയെടുത്തുമ്മവച്ചു മുകരാൻ (അപ്പൻ..)

പൊന്മണികളല്ലോ എന്റെ കന്മണികളല്ലയോ
പുണ്യം ചെയ്തൊരമ്മയ്ക്കീശൻ തന്ന നിധിയല്ലയോ
രാജദണ്ഡു പിടിക്കേണ്ട കൊച്ചു കൈകളല്ലയോ
രാജ്യഭാരം വഹിക്കേണ്ട ശിരസ്സുകളല്ലയോ (അപ്പൻ)

കൊച്ചു കാലു വളരാൻ കൊച്ചു കൈകൾ വളരാൻ
പിച്ച വച്ചു നടക്കുന്ന കണ്ടു കണ്ണു കുളിരാൻ
കാത്തിരിക്കുന്നമ്മ തൻ പ്രണയത്തിടങ്ങളേ
വളരുവിൻ വേഗം നിങ്ങൾ ഓമനക്കിടാങ്ങളേ
(അപ്പൻ)

appanippaṁ varuṁ niṅṅaḽuṟaṅṅalle makkaḽe
attalĕllāṁ tīrumĕnṟĕ karaḽinṟĕ pūkkaḽe
ārttiyoḍĕ vāriyĕḍuttummavaccu mugarān (appan..)

pŏnmaṇigaḽallo ĕnṟĕ kanmaṇigaḽallayo
puṇyaṁ sĕydŏrammaykkīśan danna nidhiyallayo
rājadaṇḍu piḍikkeṇḍa kŏccu kaigaḽallayo
rājyabhāraṁ vahikkeṇḍa śirassugaḽallayo (appan)

kŏccu kālu vaḽarān kŏccu kaigaḽ vaḽarān
picca vaccu naḍakkunna kaṇḍu kaṇṇu kuḽirān
kāttirikkunnamma tan praṇayattiḍaṅṅaḽe
vaḽaruvin vegaṁ niṅṅaḽ omanakkiḍāṅṅaḽe
(appan)