Appanaane ammayaane

അപ്പനാണേ അമ്മയാണേ
Year
Language

Appanaane ammayaane

�അപ്പനാണെ അമ്മയാണെ അമ്മായിയമ്മയാണെ
അന്തപ്പനിന്നൊരു നിധികിട്ടും
പൊന്നാണേലും പണമാണേലും
പള്ളിക്കുപാതിയെനിക്കു പാതി

കടപ്പുറത്തൊരു നല്ല വീടുവയ്ക്കും
കവടിയാര്‍ കൊട്ടാരം പോലെ -എന്നിട്ടു
കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ
കെട്ടിക്കൊണ്ടുവരും - വീട്ടില്‍
കെട്ടിക്കൊണ്ടുവരും

ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍
കാറ്റുകൊള്ളാന്‍ പോകും ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോകും
ഒന്നിച്ചുകുളിക്കും ഡ്യൂയറ്റ് പാടും ഹിന്ദിപടത്തിലെപ്പോലെ

വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും
വാക്കുപറഞ്ഞാല്‍ വാക്ക് -അന്തപ്പന്‍
വാക്കുപറഞ്ഞാല്‍ വാക്ക്
പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍
പാതിയാദ്യമെടുത്തോട്ടെ -നിധി
പാതിയാദ്യമെടുത്തോട്ടെ

Appanaane ammayaane

�appanāṇĕ ammayāṇĕ ammāyiyammayāṇĕ
andappaninnŏru nidhigiṭṭuṁ
pŏnnāṇeluṁ paṇamāṇeluṁ
paḽḽikkubādiyĕnikku pādi

kaḍappuṟattŏru nalla vīḍuvaykkuṁ
kavaḍiyār kŏṭṭāraṁ polĕ -ĕnniṭṭu
kĕ ār vijayayĕ polŏru pĕṇṇinĕ
kĕṭṭikkŏṇḍuvaruṁ - vīṭṭil
kĕṭṭikkŏṇḍuvaruṁ

ṭoppuṁ maḍakkivĕccu pudiyŏru phorḍil
kāṭrugŏḽḽān poguṁ bīccil kāṭrugŏḽḽān poguṁ
ŏnniccuguḽikkuṁ ḍyūyaṭr pāḍuṁ hindibaḍattilĕppolĕ

vāṭriyavĕḽḽaṁ vayaṭriluṇḍĕṅgiluṁ
vākkubaṟaññāl vākk -andappan
vākkubaṟaññāl vākk
paḽḽiykku nammaḽĕ viśvāsamillĕṅgil
pādiyādyamĕḍuttoṭṭĕ -nidhi
pādiyādyamĕḍuttoṭṭĕ