Appam tinnaan dappugott

അപ്പം തിന്നാന്‍ തപ്പുകൊട്ട്
Work
Year
Language

അപ്പം തിന്നാന്‍ തപ്പുകൊട്ട്
താമരക്കയ്യാല്‍ തപ്പുകൊട്ട്
പൂവിലെ വണ്ടിനാല്‍ തപ്പിനു തംബുരു
പുന്നാരം പാടീ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്

കിങ്ങിണികെട്ടിയ പിച്ചകം തുള്ളുമ്പോള്‍ ‍
ചേങ്ങിലമുട്ടി തപ്പുകൊട്ട്
ചൂളംവിളിക്കണ കുഞ്ഞിക്കുയിലിനു
താളം പിടിക്കാന്‍ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്....

കയ്യില്‍കിടക്കണ കല്ലുവളരണ്ടും
കൊഞ്ചിക്കിലുങ്ങാന്‍ തപ്പുകൊട്ട്
ചെല്ലക്കിനാവിന്‍ ചിറകടിപോലെ
മെല്ലേ മെല്ലേ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്....

തപ്പും കൊട്ടിത്തരിവളയും പൊട്ടി
തങ്കക്കയ്യുകള്‍ നൊന്തുപോയാല്‍ ‍
കയ്യില്‍ നിറച്ചും കുഞ്ഞിനുകിട്ടും
കാരോലപ്പം നെയ്യപ്പം
അപ്പം തിന്നാന്‍ തപ്പുകൊട്ട്....

appaṁ tinnān dappugŏṭṭ
tāmarakkayyāl tappugŏṭṭ
pūvilĕ vaṇḍināl tappinu taṁburu
punnāraṁ pāḍī tappugŏṭṭ
appaṁ tinnān dappugŏṭṭ

kiṅṅiṇigĕṭṭiya piccagaṁ tuḽḽumboḽ
seṅṅilamuṭṭi tappugŏṭṭ
sūḽaṁviḽikkaṇa kuññikkuyilinu
tāḽaṁ piḍikkān dappugŏṭṭ
appaṁ tinnān dappugŏṭṭ....

kayyilgiḍakkaṇa kalluvaḽaraṇḍuṁ
kŏñjikkiluṅṅān dappugŏṭṭ
sĕllakkināvin siṟagaḍibolĕ
mĕlle mĕlle tappugŏṭṭ
appaṁ tinnān dappugŏṭṭ....

tappuṁ kŏṭṭittarivaḽayuṁ pŏṭṭi
taṅgakkayyugaḽ nŏnduboyāl
kayyil niṟaccuṁ kuññinugiṭṭuṁ
kārolappaṁ nĕyyappaṁ
appaṁ tinnān dappugŏṭṭ....