Anyajunila pandalitta

അഞ്ചുനില പന്തലിട്ട
Language

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
(അഞ്ചുനില)
ആടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ

ആറ്റുനോറ്റു കാത്തിരുന്നതും - നിന്നെ ഞാന്‍
ആനയിച്ചു സ്വീകരിച്ചതും
(ആറ്റുനോറ്റു)
വിരുന്നൊരുക്കി കാത്തിരുന്നു കാമദേവനോ
വിപ്രലംഭസുന്ദരി നീ ഓടി വന്നതും
ചൊരിഞ്ഞു നീയൊരായിരം തേന്‍തുള്ളികള്‍
കവര്‍ന്നുവോ ആദ്യമായു് നിന്റെ ചുണ്ടുകള്‍

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ

കന്മദപ്പൂ ചൂടി നിന്നതും - കാതരേ
മെല്ലെ നീയടുത്തു വന്നതും
(കന്മദപ്പൂ )
മുല്ലവള്ളി പോല്‍ പടര്‍ന്നു നിന്റെ മേനിയില്‍
പണ്ടു കേട്ട പാട്ടിനീണമൊന്നു മീട്ടി ഞാന്‍
ഉണര്‍ന്നു പാടി ആയിരം വര്‍ഷമേഘങ്ങള്‍
കവര്‍ന്നു ഞാനാദ്യമായു് നിന്റെ യൗവ്വനം

(അഞ്ചുനിലപ്പന്തലിട്ട)
ലാല....

añjunilappandaliṭṭa pūmānattil
kŏñjiyāḍi ten mŏḻiññu nī
(añjunila)
āḍiyāḍivā nī āḍiyāḍivā
pāḍiyāḍivā nī pāḍiyāḍivā

añjunilappandaliṭṭa pūmānattil
kŏñjiyāḍi ten mŏḻiññu nī

āṭrunoṭru kāttirunnaduṁ - ninnĕ ñān
ānayiccu svīgariccaduṁ
(āṭrunoṭru)
virunnŏrukki kāttirunnu kāmadevano
vipralaṁbhasundari nī oḍi vannaduṁ
sŏriññu nīyŏrāyiraṁ tenduḽḽigaḽ
kavarnnuvo ādyamāyu് ninṟĕ suṇḍugaḽ

añjunilappandaliṭṭa pūmānattil
kŏñjiyāḍi ten mŏḻiññu nī

kanmadappū sūḍi ninnaduṁ - kādare
mĕllĕ nīyaḍuttu vannaduṁ
(kanmadappū )
mullavaḽḽi pol paḍarnnu ninṟĕ meniyil
paṇḍu keṭṭa pāṭṭinīṇamŏnnu mīṭṭi ñān
uṇarnnu pāḍi āyiraṁ varṣameghaṅṅaḽ
kavarnnu ñānādyamāyu് ninṟĕ yauvvanaṁ

(añjunilappandaliṭṭa)
lāla....