Anyajanakkulir

അഞ്ജനക്കുളിര്‍
Year
Language

അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍
പഞ്ചമി പെണ്‍കൊടി വന്നിരുന്നു
നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു
നാണിച്ചു നാണിച്ചവള്‍ ഉം..ഉം
നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു (2)
അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍
പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു

കാണാത്ത സ്വര്‍ഗ്ഗത്തിന്റെ കാഞ്ചന മണിത്താക്കോല്‍
കാണിക്കവെക്കാനെത്തും കല്യാണരാവില്‍ (കാണാത്ത..)
മൂകാനുരാഗത്തിന്റെ മുത്തണിക്കുമ്പിളിലെ (2)
പൂജാ മലരേ നിന്നെ അവന്‍ നുകരും
മെല്ലേ അവന്‍ നുകരും
അഞ്ജനക്കുളിര്‍ നീലവിണ്ണിലെ കല്‍പ്പടവില്‍
പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു

മൂടുപടം വെടിഞ്ഞ മോഹമായ്‌ നീ അവനെ
മൂവുരു വലം വച്ചു തൊഴുതു നില്‍ക്കും
ആമണിക്കോവിലിലെ ദീപങ്ങളണഞ്ഞാലും (2)
ഓമലെ പൗര്‍ണമിയായ്‌ തെളിഞ്ഞുനില്‍ക്കും
നീ തെളിഞ്ഞുനില്‍ക്കും (അഞ്ജനക്കുളിര്‍ ..)

añjanakkuḽir nīla viṇṇilĕ kalppaḍavil
pañjami pĕṇgŏḍi vannirunnu
nāḽattĕ rātriyallo veḽimuhūrttamĕnnu
nāṇiccu nāṇiccavaḽ uṁ..uṁ
nāṇiccu nāṇiccavaḽ ninaccirunnu (2)
añjanakkuḽir nīla viṇṇilĕ kalppaḍavil
pañjami pĕṇgŏḍi vannirunnu vannirunnu

kāṇātta svarggattinṟĕ kāñjana maṇittākkol
kāṇikkavĕkkānĕttuṁ kalyāṇarāvil (kāṇātta..)
mūgānurāgattinṟĕ muttaṇikkumbiḽilĕ (2)
pūjā malare ninnĕ avan nugaruṁ
mĕlle avan nugaruṁ
añjanakkuḽir nīlaviṇṇilĕ kalppaḍavil
pañjami pĕṇgŏḍi vannirunnu vannirunnu

mūḍubaḍaṁ vĕḍiñña mohamāy‌ nī avanĕ
mūvuru valaṁ vaccu tŏḻudu nilkkuṁ
āmaṇikkovililĕ dībaṅṅaḽaṇaññāluṁ (2)
omalĕ paurṇamiyāy‌ tĕḽiññunilkkuṁ
nī tĕḽiññunilkkuṁ (añjanakkuḽir ..)