Anyajanakkanneludi (ammaana kaayalil)

അഞ്ജനക്കണ്ണെഴുതി (അമ്മാന കായലിൽ)
Work
Year
Language

അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു

അമ്മാനക്കായലിലെന്തൊണ്ട്
അണിയാരം വഞ്ചി വരുന്നൊണ്ട്
കല്യാണക്കളിവഞ്ചിയിലഴകായ്
കളമൊഴിയാളുണ്ട്
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
(അമ്മാന..)

കരിമീൻ പെടഞ്ഞ കണ്ണു കൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കും ഒരു കരളേ
താനാനെ നാനേനാനേ തനാനെ നാനെനാനെ
താനാനെനാനെ നാനേ താനാനനേ

അമ്പിളിപൂന്തോണിയേറിപ്പോകും കാറ്റേ
അരയങ്കാവിലെ വേല കാണാൻ പോരാമോ നീ
ചെമ്മുകില്‍പ്പൂച്ചാന്ത് വേണം ചേലേം വേണം
മാറത്തെത്താൻ മിന്നും കല്ലും മാലേം വേണം
മുത്തിരി കൊത്തി വരും കാവൽ കിഴവൻ പൊന്മാനേ
ഇത്തിരി നീ തരുമോ അവനെ കൊറ്റിനു വിറ്റു തരാം
കടവത്തെ കുടിലിന്റെ ഇറയത്ത് വാലത്തി കണവനെ കാത്തിരിപ്പൂ
തിരിത്തരി മഷിയിട്ട മിഴിത്തുമ്പിൽ പൂത്തിരി വിളക്കും വെച്ചൊരുങ്ങി നില്പു
(അമ്മാന..)

താനാനനാനെനാനെ താനാനനാനെനാനെ
താനാനനാനെനാനെ താനനാനേ
പൂത്തൊരുങ്ങും മൂവാണ്ടെന്മേൽ ഊഞ്ഞാൽ വേണം
മാവിൽക്കേറി കൂവാൻ കോഴിച്ചാത്തൻ വേണം
കാടുകാട്ടി കൂത്തടിക്കാൻ ചെക്കൻ വേണം
കാക്കാ പൂച്ച കൊഞ്ഞിപ്പാടാൻ കുഞ്ഞോൾ വേണം
ചൂണ്ടയെറിഞ്ഞു വരാൻ കൊതുമ്പിൻ തോണിയൊരുക്കേണം
ആരേം നേരിടുവാൻ പുത്തൻ കോരുവലേം വേണം
ഉരിയരി അനത്തി നിൻ വരവും കാത്തിരിക്കും
പെണ്ണൊരുത്തിയെ വലക്കല്ലേ നീ
കരിമുകിൽ കടവത്തെ കുടിലിന്റെ ഇറമ്പത്ത്
മിഴിക്കണം ഒഴുക്കല്ലേ നീ
(അമ്മാന..)

കനവാർന്ന നിന്റെ കണ്ണു കൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കുമൊരു കരളേ
താനാനെ നാനേനാനേ തനാനെ നാനെനാനെ
താനാനെനാനെ നാനേ താനാനനേ
(അമ്മാന...)

añjana kaṇṇĕḻudi ālila tāli sārtti
aṟappura vādilil ñān kāttirunnu
maṇavāḽan ĕttuṁ neraṁ
kuḍumayil sūḍānŏru
kuḍamulla malar māla korttirunnu

ammānakkāyalilĕndŏṇḍ
aṇiyāraṁ vañji varunnŏṇḍ
kalyāṇakkaḽivañjiyilaḻagāy
kaḽamŏḻiyāḽuṇḍ
tĕyyattoṁ tĕyyattoṁ tĕyyattoṁ tĕyyattoṁ
(ammāna..)

karimīn pĕḍañña kaṇṇu kŏṇḍ
kaṇivala vīśiyĕnnĕ svandamākkuṁ ŏru karaḽe
tānānĕ nānenāne tanānĕ nānĕnānĕ
tānānĕnānĕ nāne tānānane

ambiḽibūndoṇiyeṟippoguṁ kāṭre
arayaṅgāvilĕ vela kāṇān porāmo nī
sĕmmugilppūccānt veṇaṁ seleṁ veṇaṁ
māṟattĕttān minnuṁ kalluṁ māleṁ veṇaṁ
muttiri kŏtti varuṁ kāval kiḻavan pŏnmāne
ittiri nī tarumo avanĕ kŏṭrinu viṭru tarāṁ
kaḍavattĕ kuḍilinṟĕ iṟayatt vālatti kaṇavanĕ kāttirippū
tirittari maṣiyiṭṭa miḻittumbil pūttiri viḽakkuṁ vĕccŏruṅṅi nilbu
(ammāna..)

tānānanānĕnānĕ tānānanānĕnānĕ
tānānanānĕnānĕ tānanāne
pūttŏruṅṅuṁ mūvāṇḍĕnmel ūññāl veṇaṁ
māvilkkeṟi kūvān koḻiccāttan veṇaṁ
kāḍugāṭṭi kūttaḍikkān sĕkkan veṇaṁ
kākkā pūcca kŏññippāḍān kuññoḽ veṇaṁ
sūṇḍayĕṟiññu varān kŏdumbin doṇiyŏrukkeṇaṁ
āreṁ neriḍuvān puttan koruvaleṁ veṇaṁ
uriyari anatti nin varavuṁ kāttirikkuṁ
pĕṇṇŏruttiyĕ valakkalle nī
karimugil kaḍavattĕ kuḍilinṟĕ iṟambatt
miḻikkaṇaṁ ŏḻukkalle nī
(ammāna..)

kanavārnna ninṟĕ kaṇṇu kŏṇḍ
kaṇivala vīśiyĕnnĕ svandamākkumŏru karaḽe
tānānĕ nānenāne tanānĕ nānĕnānĕ
tānānĕnānĕ nāne tānānane
(ammāna...)