അഞ്ജലീ.....പുഷ്പാഞ്ജലീ.....
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍
(അഞ്ജലി പുഷ്പാഞ്ജലി.....)
ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാന്‍
ആശിച്ചു നിന്മുന്നില്‍ വന്നവള്‍ ഞാന്‍
(ആടകളുലഞ്ഞാടി.....)
ഈ വളയണിക്കൈകള്‍ ആരതിയുഴിഞ്ഞൊരു
മാരിവില്‍ പരിവേഷം നിനക്കു ചാര്‍ത്തും....
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ..
ആ..ആ..ആ....ആആആആആആആ...
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ..
ഈ മുളംതണ്ടിനെ മുരളിയാക്കൂ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
ധാം ധിംത ധാംധിംത
ദൃക്‌താം ധിമിത തകജത തരികിണ
ധിംധതാന തത്തധിംനത
തകൃതാം ധിതാം തകൃതികതാം....
തകൃതാം ധാന തകൃതികതാം....
ആ രക്തവദനയാം മറ്റൊരു സന്ധ്യയായി
നീയാകും യമുനയില്‍ ഞാനലിയാം...
(ആ രക്തവദനയാം....)
ഈ വളര്‍ക്കൊടിയില്‍ നീ പൂവുകള്‍ തൊടുക്കില്ലേ
ഈ അളകങ്ങള്‍ മാടിയൊതുക്കുകില്ലേ
നീല നീരദമൊരു തൂമിന്നല്‍ക്കൊടിയെപോല്‍
നീയൊരു മാത്രയെന്നെ പുല്‍കുകില്ലേ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍....