Anuvadikkoo devi anuvadikkoo

അനുവദിക്കൂ ദേവി അനുവദിക്കൂ
Year
Language

അനുവദിക്കൂ ദേവീ അനുവദിക്കൂ..
ചൈത്രദേവതയെ ആരാധിയ്ക്കാന്‍
ഉദ്യാനപാലകനെ അനുവദിക്കൂ..

സങ്കല്‍പ്പജാലത്താല്‍ കൊളുത്തീ ഞാനെന്റെ
സന്ധ്യാ സൌവര്‍ണ്ണ ദീപമാല...
ആത്മാവില്‍ മോഹന സ്വപ്നപുഷ്പാഞ്ജലി
അനുദിനം നടത്തുവാന്‍ അനുവദിക്കൂ..

ഓരോ ഹൃദയ സ്പന്ദനം തോറുമെന്‍
ആരാധനമണി മുഴങ്ങുന്നു..
ഓരോ വീര്‍പ്പിലുമെന്‍ രാഗപൂജ തന്‍
മംഗള ശംഖധ്വനി ഒഴുകുന്നു..

anuvadikkū devī anuvadikkū..
saitradevadayĕ ārādhiykkān
udyānabālaganĕ anuvadikkū..

saṅgalppajālattāl kŏḽuttī ñānĕnṟĕ
sandhyā saൌvarṇṇa dībamāla...
ātmāvil mohana svapnabuṣpāñjali
anudinaṁ naḍattuvān anuvadikkū..

oro hṛdaya spandanaṁ toṟumĕn
ārādhanamaṇi muḻaṅṅunnu..
oro vīrppilumĕn rāgabūja tan
maṁgaḽa śaṁkhadhvani ŏḻugunnu..